TopTop

ഒരു ലക്ഷം കോടിയോളം രൂപ ചിലവ്, 30 പദ്ധതികൾ; മോദി സർക്കാറിന്റെ അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ

ഒരു ലക്ഷം കോടിയോളം രൂപ ചിലവ്, 30 പദ്ധതികൾ; മോദി സർക്കാറിന്റെ അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപന ദിവസ്ങ്ങൾക്കം ഉണ്ടാകുമെന്നിരിക്കെ വ്യാഴാഴ്ച ചേർന്ന് കേന്ദ്ര മന്ത്രി സഭായോഗം അനുമതി നൽകിയത് ഒരു ലക്ഷം കോടിയോളം രൂപയുടെ പദ്ധതികൾക്ക്. 50 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ, വൈദ്യുത പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ, ആരോഗ്യപദ്ധതികൾ എന്നിവ ഉള്‍പ്പെടെ 30 സുപ്രധാന തീരുമാനങ്ങൾക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ അവസാന കാബിനറ്റ് അനുമതി നൽകിയത്.

ബിഹാറിലെ ബക്സറിൽ താപവൈദ്യുതി നിലയം (10,439 കോടി രൂപ), യുപിയിലെ കൗജ, സിക്കിമിൽ തീസ്ത ജലവൈദ്യുതി നിലയം (5,748 കോടി), ജമ്മു കശ്മീരിലെ ചനാബിലെ ഹൈഡൽ വൈദ്യുത പദ്ധതി എന്നിവയ്ക്കായി 31,567 കോടിയാണ് വകയിരുത്തിയത്. 25,000 കോടി രൂപ ചെലവിൽ ഡൽഹി മെട്രോ നാലാം ഘട്ടം, അടങ്കലുള്ള മുംബൈ സബർബൻ റെയിൽവേ വികസനം ( 33,690 കോടി രൂപ) , ഉഢാൻ പദ്ധതിയിൽ ഉൾ‌പ്പെടുത്തി എയർ സ്ട്രിപ്പുകൾക്കായി (4,500 കോടി), എയ്ഡ്സ് നിയന്ത്രണം (6,435കോടി), കരിമ്പു കർഷകർക്കും പഞ്ചസാര മില്ലുകൾക്കും (2,790 കോടി) സഹായം തുടങ്ങിയ പദ്ധതികവും അവസാന മന്ത്രി സഭാ യോഗം അനുമതി നൽകിയതിൽ ഉൾപ്പെടുന്നു. പദ്ധതികളെല്ലാം ഇടക്കാല ബജറ്റിന്റെ പുറത്തുള്ളവയെന്ന് ധനമന്ത്രി അരുൺ ജയ്റ്റ്‌ലി പ്രതികരിച്ചു.

ഇതിന് പുറമെ, ഒരു സർവകലാശാലയെയും സ്ഥാപനത്തെയും അടിസ്ഥാന യൂണിറ്റായി കണക്കാക്കി കേന്ദ്രസർവകലാശാലകളിൽ പട്ടികജാതി, വർഗ, പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തിനു മുൻപുണ്ടായിരുന്ന സംവിധാനം പുനഃസ്ഥാപിക്കുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കും. ഓരോ വകുപ്പിനെയും പ്രത്യേക യൂണിറ്റായി കാണണമെന്ന 2017ലെ അലഹാബാദ് ഹൈക്കോടതി വിധിപ്രകാരമാണ് നടപടി. കൂടാതെ വിമുക്തഭടന്മാരുടെ ആരോഗ്യപദ്ധതിയിൽ 43,000 പേരെക്കൂടി ഉൾപ്പെടുത്താനും കാബിനറ്റ് യോഗം തീരുമാനിച്ചു. ഇടക്കാല ബജറ്റിന്റെ പുറത്തുള്ള പദ്ധതികളായതിനാൽ‌ ഇതിൽ പലതിനും തുടർച്ചയ്ക്കു മന്ത്രിസഭയുടെ അംഗീകാരം ആവശ്യമുണ്ട്. പുതിയ സർക്കാർ അവതരിപ്പിക്കാനിരിക്കുന്ന പൂർണ ബജറ്റിലും ഇവ ഉൾപ്പെടുത്തേണ്ടി വരും.


Also Read: അടുത്ത ഉഷ എന്നു രാജ്യം വിളിച്ച ടിന്റു ലൂക്ക എവിടെ?



Next Story

Related Stories