ന്യൂസ് അപ്ഡേറ്റ്സ്

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി

കേസുമായി ബന്ധുപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീകോടതി ജനുവരിയിലേക്ക് മാറ്റി. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് കോടതി ഇക്കാര്യം അറിയിച്ചത്. കേസുമായി ബന്ധുപ്പെട്ട് സമര്‍പ്പിക്കപ്പെട്ട എല്ലാ ഹര്‍ജികളും ഒരുമിച്ച് പരിഗണിക്കുമെന്നും കോടിതി അറിയിച്ചു. ഹര്‍ജികള്‍ കോടതി ഫയലില്‍ സ്വീകരിച്ചായിരുന്നു നടപടി. പിണറായി ഉള്‍പ്പടെ മൂന്നു പേരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെയുള്ള അപ്പീലില്‍ വിശദമായ വാദം ആവശ്യമാണോന്നായിരിക്കും ഇന്ന് സുപ്രീം കോടതി ഇന്ന് പ്രധാനമായും പരിഗണിക്കുകയെന്നായിരുന്നു സൂചനകള്‍.

ലാവ്‌ലിന്‍ അഴിമതിക്കേസില്‍ അന്നത്തെ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയും ഉദ്യോഗസ്ഥരായ എംവി രാജഗോപാല്‍, ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍ എന്നിവരെ വിചാരണ നടത്താമെന്നായിരുന്നു ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ നല്‍കിയ അപ്പീലുകളും സിബിഐയുടെ ഹര്‍ജിക്കൊപ്പം ഇന്ന് പരിഗണനയ്‌ക്കെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജസ്റ്റിസുമാരായ എന്‍.വി രമണ, എം ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ലാവ്‌ലിന്‍കേസ് ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍; പരിഗണിക്കുന്നത് പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരായ അപ്പീല്‍

ലാവ്‌ലിന്‍ കേസിന്റെ നാള്‍വഴികളിലൂടെ

ലാവ്‌ലിന്‍ എന്ന ഡെമോക്ലീസിന്റെ വാള്‍; സിപിഎമ്മിനെ പിടിച്ചു കുലുക്കിയ 15 വര്‍ഷങ്ങള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍