UPDATES

ബംഗാളിൽ നീക്കുപോക്കിന് കോണ്‍ഗ്രസിൽ ധാരണ; സിപിഎമ്മിന്റെ രണ്ട് സിറ്റിങ്ങ് സീറ്റുകളിൽ സ്ഥാനാർത്ഥിയെ നിർത്തില്ല

എസ്‍പി- ബിഎസ്‍പി മുന്നണിയുമായി ഉത്തർപ്രദേശിൽ നീക്കുപോക്കുണ്ടാക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ സിപിഎമ്മുമായുള്ള നീക്കുപോക്കിന് കോൺഗ്രസിൽ ധാരണയായതായി റിപ്പോർട്ട്. സിപിഎമ്മിന്റെ രണ്ട് സിറ്റിങ്ങ് സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല. രാഹുൽ ഗാന്ധിയുടേതാണ് തീരുമാനം. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്തുമെന്നും റിപ്പോർട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.  റായ് ഗഞ്ചില്‍ പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലീമിനെയും മൂര്‍ഷിദാബാദില്‍ ബദറുദോസ ഖാനെയും സ്ഥാനാര്‍ഥികളായി സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇവിടെയാണ് കോൺഗ്രസ് മൽസരിക്കാതിരിക്കുക. കോണ്‍ഗ്രസിന്‍റെ നാലു സിറ്റിങ് സീറ്റുകളിൽ സ്ഥാനാര്‍ഥികളെ നിര്‍ത്തേണ്ടെന്നാണ് സിപിഎം തീരുമാനം.

അതിനിടെ നേരത്തെതന്ന സഖ്യം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് വ്യക്തമാക്കിയ എസ്‍പി- ബിഎസ്‍പി മുന്നണിയുമായി
ഉത്തർപ്രദേശിൽ നീക്കുപോക്കുണ്ടാക്കില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഒറ്റയക്ക് മൽസരിക്കും. എന്നാൽ രണ്ട് സീറ്റ് സഖ്യം  കോൺഗ്രസിനായി ഒഴിച്ചിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ രണ്ട് മൂന്ന് സീറ്റ് എസ്‍പി- ബിഎസ്‍പി സഖ്യത്തിന് ഞങ്ങള്‍ ഒഴിച്ചിടാമെന്നും എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. ഉത്തർപ്രദേശിലെ മുഴുവൻ മണ്ഡലങ്ങളിലും കോൺഗ്രസ് മത്സരിക്കുമെന്ന് അറിയിച്ച് അദ്ദേഹം ഒരേ ആശയമുള്ള പാർട്ടികൾ ഒരേ തരത്തിൽ ചിന്തിക്കണമെന്നും സഖ്യം സംബന്ധിച്ച ചോദ്യങ്ങൾക്കുള്ള മറുപടിയായി സിന്ധ്യ പറയുന്നു.

അതിനിടെ, പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലിത്തിൽ മോദിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി രംഗത്തെി. ജെയ്‌ഷെ മഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ചത് ബിജെപി സര്‍ക്കാരാണെന്ന വസ്തുത പ്രധാനമന്ത്രി രാജ്യത്തോട് ഏറ്റുപറയണമെന്നായിരുന്നു രാഹുലിൻ ആവശ്യം. കര്‍ണാടകത്തിലെ ഹവേരിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയോട് എനിക്കുള്ളത് ഒരു ചോദ്യം മാത്രമാണ്. പുല്‍വാമയില്‍ സിആര്‍പിഎഫ് ജവാന്‍മാരെ കൊന്നത് ആരാണ്. 1999ല്‍ ബിജെപി സര്‍ക്കാരാണ് മസൂദ് അസറിനെ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിപ്പിച്ച് പാകിസ്താനിലേയ്ക്ക് അയച്ചത്. ജവാൻമാരെ കൊന്നവരുടെ കൊലയാളികളുടെ നേതാവാണ് മസൂദ് അസർ. നാല്‍പത് ജവാന്‍മാരുടെ ജീവനെടുത്ത ഭീകരനെ പാകിസ്താന് കൈമാറിയത് ബിജെപിയാണെന്ന സത്യം എന്തുകൊണ്ട് മിണ്ടുന്നില്ല. എന്നാൽ താങ്കളെ പോലെയല്ല ഞങ്ങള്‍, ഭീകരവാദത്തിനു മുന്നില്‍ ഞങ്ങള്‍ മുട്ടുമടക്കില്ലെന്നു രാഹുല്‍ ഗാന്ധി പൊതുസമ്മേളനത്തിൽ വ്യക്തമാക്കി. ‌‌ ബലാക്കോട്ടെ ആക്രമണത്തിന് തെളിവ് ചോദിച്ചവരെ വിമർശിച്ച് പ്രധാനമന്ത്രി നോയ്ഡയിൽ പ്രസംഗിച്ചതിന് പിറകെയായിരുന്നു രാഹുലിന്റെ പരാമർശം.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍