UPDATES

ഇവിഎമ്മുകളുടെ ജിപിഎസ് ട്രാക്കിങ്ങ് പ്രഖ്യാപനത്തിൽ ഒതുങ്ങി; ഒരു റിപ്പോര്‍ട്ട് പോലും ലഭിച്ചില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

മാർച്ച് 10 ന് തിര‍ഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജിപിഎസ് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

തിരഞ്ഞെപ്പിൽ കൃത്രിമ നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് നിരവധി മുൻകരുതലാണ് ഇത്തവണ പൊതു തിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ കമ്മീഷൻ ഒരുക്കിയിരുന്നത്. വോട്ടിങ്ങ് യന്ത്രങ്ങളിൽ  കൃത്രിമം നടക്കുന്നെന്ന് ആരോപണം മറികടക്കാനായിരുന്നു ആ നീക്കങ്ങൾ. ഇതിന്റെ ഭാഗമായിട്ടാണ് ഇവിഎം ട്രാക്ക് ചെയ്യാൻ ജിപിഎസ് സംവിധാനങ്ങൾ ഉപയോഗിക്കുമെന്ന് കമ്മീഷൻ അറിയിച്ചത്. എന്നാൽ ഇക്കാര്യം പ്രഖ്യാപനത്തിൽ ഒതുങ്ങിയെന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്. മാർച്ച് 10 ന് തിര‍ഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ജിപിഎസ് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇവിഎം മെഷീനുകളുടെ സഞ്ചാര പാത കൃത്യമായി കണ്ടെത്താനായിരുന്നു ജിപിഎസ് സംവിധാനം ഒരുക്കുമെന്ന അറിയിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുൻപ് വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ ജിപിഎസ് സംവിധാനം ഒരുത്തിയിരുന്നില്ലെന്ന് വ്യക്തമാക്കുകയാണ് കമ്മീഷൻ. ഇവിഎം കൊണ്ടു പോയ വാഹനങ്ങളിലെ ജിപിഎസ് രേഖ സംബന്ധിച്ച് ഒരു രേഖപോലും ലഭിച്ചിട്ടില്ലെന്നും മറുപടി വ്യക്തമാക്കുന്നതായി ദി ക്വിന്റ് റിപ്പോർട്ട് ചൂണ്ടിക്കട്ടുന്നു.

അതേസമയം, വോട്ടെണ്ണൽ ദിവസമായിരുന്ന മെയ് 23ന് മുൻപ് പല കേന്ദ്രങ്ങളിൽ നിന്നും മെഷീനുകൾ കടത്തിക്കൊണ്ട് പോയെന്ന ആരോപണങ്ങൾക്ക് നിലനിൽക്കെയാണ് ജിപിഎസ് നടപ്പാക്കുന്നതിലെ വീഴ്ച സംബന്ധിച്ച് ഗുരുതരാവസ്ഥ വ്യക്തമാവുന്നത്. എന്നാൽ കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസർമാർ റിപ്പോര്‍ട്ട് സമർപ്പിക്കണമായിരുന്നെന്ന് റിപ്പോർട്ടിനോട് മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർ എസ് ഐ ഖുറേഷി പ്രതികരിച്ചു. ലോക് സഭാ തിരഞ്ഞെടുപ്പിലെ ഇവിഎം ട്രാക്ക് ചെയ്ത ജിപിഎസ് രേഖകൾ തേടിയായിരുന്നു വിവരാവകാശ നിയമപ്രകാരം അപേക്ഷ സമർപ്പിച്ചത്.

യുഎസ് സാങ്കേതിക വിദ്യയിൽ അത്യാധുനിക ബോംബുകൾ ഇനി സൗദി നിർമ്മിക്കും; അനുമതി നൽകി ട്രംപ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍