നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്ത് ഇതു സംബന്ധിച്ച ഒരുക്കങ്ങൾ അവസാന ഘടത്തിലേക്ക്. സംസ്ഥാനത്ത് വോട്ടിംഗ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളിലെ 149 സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി ബൂത്തികളിലെത്തിച്ചു. ബുത്തുകളിലേക്കുള്ള യാത്രാ സൗകര്യങ്ങൾ ഉൾപ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്കായി ഒരുക്കിയിരുന്നു. നാളെ രാവിലെ ഏഴു മണി മുതലാണ് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി 115 മണ്ഢലങ്ങളിലാണ് വോട്ടെടുപ്പ്.
ഇന്ന് രാവിലെ രാവിലെ ഒൻപത് മണിമുതലാണ് വിതരണ കേന്ദ്രങ്ങളിലെയും സ്ട്രോങ്ങ് റൂമുകള്‍ തുറന്നന്ന നടപടികൾ ആരംഭിച്ചത്. ഉച്ചയോടെ വോട്ടിംഗ് മെഷീനിൻറെ വിതരണം പൂർത്തിയാക്കി. വൈകുന്നേരത്തോടെ തന്നെ വോട്ടിംഗ് മെഷീനുകളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിലെത്തി. സംസ്ഥാനത്ത് 24,970 പോളിംഗ് ബൂത്തുകളാണുള്ളത്.
സംസ്ഥാന വ്യാപകമായി വിവിപാറ്റ് മെഷീൻ ഉപയോഗിക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേത്. വിവിപാറ്റ് ഉപയോഗിക്കുന്നുണ്ടെങ്കിലും വോട്ട് രേഖപ്പെടുത്താൻ കൂടുതൽ സമയം വേണ്ടിവരില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. അതേസമയം, 4,482 എണ്ണം പ്രശ്നബാധിതമായി കണക്കാക്കുമ്പോൾ 5,886 ലെ 425 ബൂത്തുകൾ അതീവഗുരുതര സ്വഭാവമുള്ളതും 817 ബൂത്തുകൾ ഗുരുതര പ്രശ്നബാധിതവുമാണെന്നുമാണ് കമ്മീഷന്റെ വിലയിരുത്തൽ. മുഖ്യ തെരഞ്ഞെടുപ്പു ഓഫിസർ ടിക്കാറാം മീണയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.
അതേസമയം, കോഴിക്കോട്, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി 162 ബൂത്തുകൾക്ക് മാവോവാദി ഭീഷണി നിലനിൽക്കുന്നുണ്ടെന്നും കമ്മീഷൻ പറയുന്നു. 23ന് വോട്ടെടുപ്പ് നടക്കന്ന സംസ്ഥാനത്ത് സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 227 സ്ഥാനാർഥികളാണ് മൽസരിക്കുന്നത്. 2,61,51,534 പേർക്കാണ് സംസ്ഥാനത്ത് ഇത്തവണ വോട്ടവകാശമുളളത്.
അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്ക് വോട്ടെടുപ്പ് നടക്കുന്ന നാളെ ഇടിമിന്നലോട് കൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കാറ്റിന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗമുണ്ടാകുമെന്നാണ് കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുജനത്തിനുള്ള ജാഗ്രതാ നിർദ്ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചു. വോട്ടെടുപ്പ് ദിവസം ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 8 മണിവരെയുള്ള സമയത്താണ് ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യതയുള്ളത്.