UPDATES

ശബരിമല വിഷയം സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടാക്കിയെന്ന് സിപിഐ, മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും വിമർശനം

സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതായി സിപിഎം കേന്ദ്ര കമ്മിറ്റി.

മുഖ്യമന്ത്രിയുടെ ശൈലി തിരഞ്ഞെടുപ്പിൽ തിരിച്ചടി ആയില്ലെന്ന് കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും ശബരിമല വിഷയവും, മുഖ്യമന്ത്രിയുടെ ശൈലിക്കുമെതിരെ വിമർശനവുമായി സിപിഐ. സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഹിന്ദു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് റിപ്പോർട്ട് അവതരിപ്പിച്ചത്.

ശബരിമലയിൽ സ്ത്രീ പ്രവേശനത്തോടെ വിശ്വാസികളില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമുണ്ടായി. ആക്ടിവിസ്റ്റുകളെ ശബരിമലയിലെത്തിച്ചെന്ന പ്രചാരണം ദോഷം ചെയ്തു. മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന ഭീതിയില്‍ ന്യൂനപക്ഷങ്ങള്‍ ഒന്നാകെ കോണ്‍ഗ്രസിനു പിന്നില്‍ അണിനിരക്കാൻ കാരണമായി. മുഖ്യമന്ത്രിയുടെ ശൈലിക്ക് എതിരെ പൊതുവികാരം ഉണർന്നിരുന്നു, ഇതും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും സിപിഐ എക്സിക്യുട്ടീവ് വിലയിരുത്തുന്നു.

12,13 തീയതികളില്‍ നടക്കുന്ന സംസ്ഥാന കൗണ്‍സിലിൽ സിപിഐ മല്‍സരിച്ച നാലു മണ്ഡലങ്ങളിലെ തോല്‍വി സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരും പാര്‍ട്ടിയും ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകള്‍ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായതായി സിപിഎം കേന്ദ്ര കമ്മിറ്റി. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ വന്‍ വോട്ട് ചോര്‍ച്ചയ്ക്ക് ഇടയാക്കിയെന്നും കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് വിലയിരുത്തി. വിഷയത്തില്‍ വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കാന്‍ എതിരാളികള്‍ക്ക് കഴിഞ്ഞു. ഇതുവഴി പാര്‍ട്ടിയുടെ പരമ്പരാഗത വോട്ടുകള്‍ പോലും നഷ്ടമായതായും സിപിഎം വിലയിരുത്തുന്നു.

Read More : ആദരവ്, സര്‍ട്ടിഫിക്കറ്റുകള്‍, ജോലി വാഗ്ദാനം; നിപ കാലത്ത് കോഴിക്കോട് ഐസൊലേഷന്‍ വാര്‍ഡ് കാത്തവര്‍ അനിശ്ചിതകാല നിരാഹാരത്തിലേക്ക്

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍