TopTop

ഈശ്വരന്റെ പേര് ഉച്ചരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്: നരേന്ദ്രമോദി

ഈശ്വരന്റെ പേര് ഉച്ചരിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ് കേരളത്തിലുള്ളത്: നരേന്ദ്രമോദി
ശബരിമലയെ പേരെടുത്ത് പറയാതെ ഇടതുപക്ഷത്തെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് പ്രധാന മന്ത്രിയുടെ തിരുവന്തപുരത്തെ പ്രസംഗം.  വക്കം അബ്ദുൾ ഖാദർ മൗലവിയെയും ശ്രീനാരായണ ഗുരുവിനെയും അനുസ്കമരിച്ചായിരുന്നു പ്രധാനമന്ത്രി എൻഡിഎ സംഘടിപ്പിച്ച വിജയ് സങ്കൽപ് റാലിയിൽ പങ്കെടുത്ത് സെൻഡ്രൽ സ്റ്റേഡിയത്തിലെ തന്റെ പ്രസംഗം ആരംഭിച്ചത്. 2014 മുതൽ എൻഡിഎയോട് അടുത്തുനിന്ന പ്രദേശമാണ് തിരുവന്തപുരം. അതിന് നന്ദി അറിയിക്കുന്നതായി അറിയിച്ച അദ്ദേഹം  ഇന്ത്യയുടെ സാങ്കേതിക വിദ്യയുടെ വളർച്ചയും ഉപഗ്രഹ വേധ മിസൈൽ നേട്ടം ഉള്‍പ്പെടെ പരാമർശിച്ചായിരുന്നു പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

ചാരക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ഐഎസ്ആർഒ ശാസ്ത്രജ്ഞൻ നമ്പിനാരായണനെയും അദ്ദേഹം പ്രസംഗത്തിൽ പരാമർശിച്ചു. കേരളത്തിന്റെ അഭിമാനമായിരുന്ന അദ്ദേഹത്തെ കോൺഗ്രസ് എന്താണ് ചെയ്തത്. രാഷ്ട്രീയ വിദ്വേഷത്തിന്റെ ഇരയായിരുന്നു അദ്ദേഹം. അദ്ദേഹത്തോട് കോൺഗ്രസ് ചെയത കാര്യങ്ങൾ നമുക്ക് മറക്കാനാവുമോ എന്നും മോദി പ്രസംഗത്തിൽ ചോദിച്ചു. എന്നാൽ നിങ്ങളുടെ കാവൽക്കാരനാണ് ഞാൻ. കാവൽക്കാരൻ എല്ലാവരെയും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. നമ്പി നാരായണനെതിരെ നിലപാടെടുത്ത ടി പി സെൻകുമാറിനെ വേദിയില്‍ ഇരുത്തിയായിരുന്നു പരാമർശം.

ഇന്ത്യയെ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിൽ ഒന്നാക്കും. ഈ തിര‍‌ഞ്ഞെടുപ്പ് ഒരു പുതിയ ഇന്ത്യുടെ പ്രത്യാശയുടെ തിരഞ്ഞെുടുപ്പാണ്. വികസന പ്രവർത്തനങ്ങൾ തുടരാൻ ഈ ഭരണം തുടരണമെന്നും മോദി പറയുന്നു. സംസ്ഥാനത്തെ വിശ്വാസികൾക്ക് വിരുദ്ധമായ നിലപാടാണ് സംസ്ഥാനത്തെ ഇടത്പക്ഷവും കോൺഗ്രസും സ്വീകരിക്കുന്നത്. അക്രമരാഷ്ട്രീയമാണ് ഇരു പാർട്ടികളും കേരളത്തിൽ സ്വീകരിക്കുന്നത്. കുട്ടികൾ അനാഥരാക്കപ്പെടുന്നു, അമ്മമാരുടെ കണ്ണുനീർ തോരുന്നില്ല. ഇത് കേരളത്തിന്റെ പാരമ്പര്യമല്ല. ഇന്ത്യ മുന്നേറുമ്പോൾ കേരളം അക്രമങ്ങളാണ് വളരുന്നത്. രാജ്യത്തിനൊപ്പം മുന്നേറാൻ സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം മാറണമെന്നും മോദി പ്രസംഗത്തിൽ പറയന്നു.

പ്രസംഗത്തിൽ വയനാടിനെ പരാമർശിക്കാനും അദ്ദഹം തയ്യാറായി. കോൺഗ്രസ് പ്രസിഡന്റിന് പാർലമെന്റിലെത്താൻ വയനാട്ടിൽ വരേണ്ടിവരുന്നു. ഇത് തികഞ്ഞ അവസരവാദമാണ്. ഇടത് പക്ഷത്തിനെതിരെ ഒരുവാക്കും പറയില്ലെന്ന് അദ്ദേഹം പറയുന്നു. ഇവിടെ പരസ്പരം മൽസരിക്കുന്നു, ഡൽഹിൽ ഒന്നിച്ചു നിൽക്കുന്നു. ഇന്ത്യക്ക് സാഹോദര്യത്തിന്റെ സന്ദേശം നൽകാനാണ് വയനാട്ടിൽ മൽസരിക്കുന്നതെന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം. എന്നാൽ എന്ത് കൊണ്ട് തിരുവനന്തപുരത്തെയും പത്തനംതിട്ടയെയും തിര‍ഞ്ഞെടുക്കാതിരുന്നതെന്നും മോദി ചോദിത്തുക്കുന്നു. അമേഠിയിൽ പരാജപ്പെട്ട നേതാവനാണ് രാഹുൽ ഗാന്ധിയെന്നും മോദി ആരോപിച്ചു. എന്നാൽ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ തിരുവനന്തപുരത്തെ പ്രസംഗത്തിൽ മോദി പരാമർശിച്ചില്ല.

സംസ്ഥാനത്ത് ഈശ്വരന്റെ പേര് പോലും പറയാൻ പറ്റാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ആചാരങ്ങളെ തകർക്കാനാണ് കമ്മ്യൂണിസ്റ്റ് കാർ ശ്രമിക്കുന്നത്. ആചാരങ്ങളെ തകർക്കാൻ ബിജെപി അനുവദിക്കില്ല. ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ കേരളത്തിലെ ഓരോ കുട്ടിക്കൊപ്പവും ബിജെപി ഉണ്ടാകും. കോടതി മുതൽ പാർലമെന്റിൽ വരെ വിശ്വാസ സംരക്ഷണതത്തിനായി പോരാടും. ഈ വിഷയത്തിൽ ബിജെപിയുടെ നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറയുന്നു.

വിശ്വാസം സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെ ഇവിടെ കള്ളക്കേസില്‍ കുടുക്കുന്നു, ലാത്തിച്ചാര്‍ജ് നടത്തുന്നു. ആചാരവിശ്വാസങ്ങളെ രാഷ്ട്രീയക്കളികളുടെ പേരില്‍ നശിപ്പിക്കാന്‍ അനുവദിക്കില്ല. കേരളത്തിലെ ഓരോ ചെറുപ്പക്കാരും ആ ആചാര വിശ്വാസങ്ങളുടെ ചൗക്കീദാറാായി നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിശ്വാസം സംരക്ഷിക്കാനായി പോരാടും. ഭരണഘടനാപരമായ സംരക്ഷണം നല്‍കാന്‍ പ്രതിബദ്ധരാണ്. കോണ്‍ഗ്രസ് കളിക്കുന്നത് അപകടരമായ ഇരട്ടത്താപ്പാണ് ഡല്‍ഹിയില്‍ ഒരു നിലപാട്. കേരളത്തില്‍ എത്തുമ്പോള്‍ മറ്റൊരു നിലപാടാണ് അവര്‍ സ്വീകരിക്കുന്നത്.

ഇതിന് പുറത്താണ് കേരളത്തിലെ ഇടത് സർക്കാർ. ജാതിയുടേയും മതത്തിന്റെയും പേരില്‍ അഴിമതി നടത്തുന്ന മോശം ഭരണസംവിധാനമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. ഇത്രയും കാര്യക്ഷമതയില്ലാത്ത സര്‍ക്കാരിന് ഭരണത്തില്‍ തുടരാന്‍ ധാര്‍മികമായ അവകാശമില്ല. മത്സ്യത്തൊഴിലാളികളാണ് സ്വന്തം ജീവന്‍ പോലും പണയം വച്ച് മറ്റുള്ളവരെ രക്ഷിക്കാന്‍ ഇറങ്ങിയത്. അവരാണ് ഈ നാടിന്റെ യഥാര്‍ത്ഥ ചൗക്കീദാര്‍മാർ എന്നും അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.


Next Story

Related Stories