തിരുവനന്തപുരത്തും പത്തനംതിട്ടയിലും ബിജെപിക്ക് ഒപ്പം; മറ്റിടങ്ങളിൽ യുഡിഎഫ്; എൻഎസ്എസിന് സമദൂരമല്ലെന്ന് മുൻ ഭാരവാഹി

മാവേലിക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ ഒഫീസിൽ സ്വീകരണം നൽകിയ സംഭവത്തിന് പിറകെ യൂനിറ്റ് പിരിച്ചുവിട്ടതിന് പിറകെയാണ് മുൻ പ്രസിഡൻറിന്റെ വെളിപ്പെടുത്തൽ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സമദൂര സിദ്ധാന്തം തുടരുമെന്ന എന്‍എസ്എസ് നിലപാട് ശരിയല്ലെന്ന് വ്യക്തമാക്കി മാവേലിക്കര താലൂക്ക് യൂണിയൻ മുൻ പ്രസിഡന്റ് ടി.കെ.പ്രസാദ്. എൽഡിഎഫിനെ പൂർണമായും എതിർക്കാനാണ് നിർ‌ദേശം. പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനും മറ്റ് മണ്ഡലങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് അനുകൂല നിലപാട് സ്വീകരിക്കാനുമാണ് നിർദേശം നൽകിയെന്നാണ് ടി.കെ.പ്രസാദ് പറയുന്നു. ഇക്കാര്യം വ്യക്തമാക്കി സർക്കുലർ ഒന്നു പുറപ്പെടുവിച്ചിട്ടില്ല. എന്നാൽ വാക്കാൽ നിർദേശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മാവേലിക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന് എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ ഒഫീസിൽ സ്വീകരണം നൽകിയ സംഭവത്തിന് പിറകെ യൂനിറ്റ് പിരിച്ചുവിട്ടതിന് പിറകെയാണ് മുൻ പ്രസിഡൻറിന്റെ വെളിപ്പെടുത്തൽ. ഇടതു സ്ഥാനാർഥിയെ സ്വീകരിച്ചത് യൂനിയൻ നിലപാടുകൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃത്വം കമ്മിറ്റിക്കെതിരെ നടപടിയെടുത്തത്.

സ്വീകരണത്തിന് പിറകെ മാവേലിക്കര താലൂക്ക് യൂണിയനിലെ പതിനഞ്ചംഗ കമ്മിറ്റിയിലെ പതിന്നാല് അംഗങ്ങൾ രാജിവച്ചതിനെ തുടർന്നാണ് വിവാദങ്ങൾക്ക് തുടക്കം. ചിറ്റയം ഗോപകുമാറിന് സ്വീകരണം നൽകിയതിന് കമ്മിറ്റിയംഗങ്ങളെ ചങ്ങനാശേരിയിലേക്ക് വിളിച്ചുവരുത്തി രാജി എഴുതി വാങ്ങുകയായിരുന്നെന്നും ആരോപണം ഉയർന്നിരുന്നു.

ഇടത് സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകിയതിലൂടെ സംഘടനയുടെ സമദൂരനിലപാടുകൾക്ക് വിരുദ്ധമായ നിലപാട് മുൻ പ്രസിഡന്റിന്‍റെ ഭാഗത്തുനിന്നുണ്ടായതിൽ പ്രതിഷേധിച്ച് കമ്മിറ്റിയംഗങ്ങൾ രാജിവച്ചതെന്നാണ് കൂട്ട രാജിക്ക് എൻ.എസ്.എസിന്റെ വിശദീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍