UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പത്തനംതിട്ടയിൽ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കും: പി.സി. ജോർജ്

കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പി.ജെ.ജോസഫ് മൽസരിച്ചാൽ അദ്ദേഹത്തെ പിന്തുണയ്ക്കും.

ശബരിമല അയ്യപ്പന്റെ മണ്ണായ പത്തനംതിട്ടയിൽ അയ്യപ്പ വിശ്വാസികളെ പിന്തുണയ്ക്കുന്നവർ വിജയിക്കണമെന്ന് പി.സി.ജോർജ്. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ 1.75 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എംഎൽഎ അവകാശപ്പെട്ടു. ശബരിമല വിഷയം മുൻനിർത്തി ഭക്തർക്കൊപ്പം നിന്നുകൊണ്ട് തന്നെ പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി പി.ജെ.ജോസഫ് മൽസരിച്ചാൽ അദ്ദേഹത്തെ പിന്തുണയ്ക്കും. എന്നാൽ മറ്റേതെങ്കിലും സ്ഥാനാ‍ർഥി വന്നാലും ജനപക്ഷം സ്ഥാനാർഥിയെ നിർത്തുമെന്നും ജോർജ് പ്രതികരിച്ചു. ജനപക്ഷം പാർട്ടിയെ യുഡിഎഫ് മുന്നണിയിലെടുക്കാൻ അഭ്യർഥിച്ചുള്ള കത്ത് ജനുവരി 12ന് നൽകിയിരുന്നു. എന്നാൽ ഇനി മറുപടി കാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അതിനിടെ കർഷക ആത്മഹത്യയുടെ പശ്ചാത്തലത്തിൽ കാർഷിക കടങ്ങൾക്ക് ആറു മാസം മൊറട്ടോറിയം പ്രഖ്യാപിച്ച നടപടി കണ്ണിൽ പൊടിയിടാനാണെന്നും പിസി ആരോപിച്ചു. മൊറട്ടോറിയം കര്‍ഷർക്ക് അധിക ബാധ്യത ഉണ്ടാക്കും. സംസ്ഥാന സർക്കാറിന്റെ നടപടിയിൽ പ്രതിഷേധിച്ച് ജനപക്ഷം മാർച്ച് 11നു രാവിലെ 9 മുതൽ കോട്ടയത്തു ധർണ നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേഴളനത്തിൽ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍