TopTop
Begin typing your search above and press return to search.

സോണിയ റായ്ബറേലിയിൽ തന്നെ, രാഹുൽ അമേഠിയിലും; കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി

സോണിയ റായ്ബറേലിയിൽ തന്നെ, രാഹുൽ അമേഠിയിലും; കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി
ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാപനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി എന്നിവരുള്‍പ്പെടുന്നു യുപിയിലെയും ഗുജറാത്തിലെയും 15 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തിറക്കിയത്. രാഹുൽ ഗാന്ധി അമേഠിയിലും സോണിയ ഗാന്ധി റായ്ബറേലിയിലും മൽരിക്കും.

പുറത്തിറക്കിയ പട്ടിക പ്രകാരം മുതിർ‌ന്ന കോൺഗ്രസ് നേതാവ്  സർമാൻ ഖുർഷിദ് ഫറൂഖാബാദിലും ജന വിധി തേടും.
അഹ്മ്മദാബാദ് വെസ്റ്റ് - രാജു പരമർ, ഭാരത് സിനൻഹ എം സോളങ്കി- (ആനന്ദ്), പ്രശാന്ത് പട്ടീൽ -(വഡോദര), രഞ്ജിത്ത് മോഹൻ സിങ്- രത്വ-(ഛോട്ടാ ഉദയ്പൂർ), ഇമ്രാൻ മസൂദ്- (ഷഹറാൻപൂർ), സലീം ഇഖ്ബാൽ-ഷേർവാനി- (ബാദൻ), ജിതിൻ പ്രസാദ് (ദുരാഹര), അനു ഠണ്ഡൻ- (ഉനാവോ), രാജ് റാം പാൽ (അക്ബർ പൂര്‍), ബ്രിജ് ലാല്‍ ഖബരീ (ജലൂൻ), നിർമൽ ഖട്ടറി (ഫൈസാബാദ്), ആർപിഎൻ സിങ് (ഖുഷി നഗർ), എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.

Next Story

Related Stories