UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംടെക് വിദ്യാര്‍ത്ഥിയെ കാണാനില്ല; മൊബൈല്‍ ലൊക്കേഷന്‍ ടെക്‌നോപാര്‍ക്കില്‍; കാര്യവട്ടം ക്യാമ്പസില്‍ തിരച്ചില്‍ തുടരുന്നു

രണ്ടു ദിവസം മുന്‍പ് ലൈബ്രറിയിലേക്കെന്നു പറഞ്ഞ് പാങ്ങപ്പാറയിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് ശ്യാം.

കാര്യവട്ടം ക്യാമ്പസിനുള്ളില്‍ കാണാതായ പിജി വിദ്യാര്‍ത്ഥിക്കായുള്ള തിരച്ചിലുമായി കുടുംബാംഗങ്ങളും കൂട്ടുകാരും പോലീസും. ശ്യം പത്മനാഭന്‍ എന്ന എംടെക് വിദ്യാര്‍ത്ഥിയെയാണ് കാണാണാതായിരിക്കുന്നത്. രണ്ടു ദിവസം മുന്‍പ് ലൈബ്രറിയിലേക്കെന്നു പറഞ്ഞ് പാങ്ങപ്പാറയിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ് ശ്യാം. ഇയാള്‍ക്കു വേണ്ടി പോലീസ് ശക്തമായ തിരച്ചില്‍ ആരംഭിച്ചു കഴിഞ്ഞു.

8-ാം തിയതി രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ശ്യാം 9 -ാം തിയതി കാര്യവട്ടം ക്യാമ്പസിലേക്ക് കയറിപ്പോകുന്നതായുള്ള ചിത്രങ്ങള്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ശ്യാമിന്റെ മൊബൈല്‍ ലൊക്കേഷന്‍ കാണിക്കുന്നത് ടെക്‌നോപാര്‍ക്കിന്റെ പിന്‍ ഗേറ്റ് ഏരിയയാണ്.

ടെക്‌നോ പാര്‍ക്കിലെ ലീല കാര്‍ണിവല്‍ ബില്‍ഡിംഗില്‍ നിന്നും ശ്യാമിന്റെ മൊബൈല്‍ ഫോണ്‍ സിഗ്നല്‍ കിട്ടിയിരുന്നു. ടെക്‌നോപാര്‍ക്കിന്റെ പിന്‍ വാതില്‍ വഴി കാര്യവട്ടം ക്യാമ്പസിലേക്കുള്ള കാടുപിടിച്ച പ്രദേശങ്ങളിലാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ശ്യാമിന്റെ സഹോദരിയും ഭര്‍ത്താവും ടെക്‌നോപാര്‍ക്കില്‍ ജീവനക്കാരാണ്.

Read More : കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍, പരാതി നൽകിയിട്ടം പോലീസ് നടപടിയെടുത്തില്ലെന്ന് ബന്ധുക്കൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍