TopTop

മോഹന്‍ലാലിനെ പിന്തുണച്ച് സിനിമാ സംഘടനകള്‍; കത്തിനു പിന്നില്‍ ഗൂഡാലോചന

മോഹന്‍ലാലിനെ പിന്തുണച്ച് സിനിമാ സംഘടനകള്‍; കത്തിനു പിന്നില്‍ ഗൂഡാലോചന
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുടെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര സാംസ്‌കാരിക പ്രവര്‍ത്തകരായ നൂറിലധികം പേര്‍ മുഖ്യമന്തിക്കു നല്‍കിയ കത്തിനെതിരെ സിനിമാ സംഘടനാ ഭാരവാഹികള്‍. ചടങ്ങില്‍ നിന്നും മുഖ്യാതിഥിയെ ഒഴിവാക്കുക എന്ന നീക്കത്തിന് പിന്നില്‍ മോഹന്‍ലാലിനെ ഒഴിവാക്കുക എന്നു തന്നെയാണ് കത്തില്‍ ഒപ്പുവച്ചവര്‍ ഉദ്ദേശിക്കുന്നത്. കത്തിനെ കുറിച്ച് ധാരണപോലും ഇല്ലാത്ത പ്രകാശ് രാജിന്റെ പേര് കത്തില്‍ ഉള്‍പ്പെട്ടുത്തിയിട്ടുണ്ട്. ഇത് ഗൂഡാലോചനയുടെ ഭാഗമാണ്. ഇക്കാര്യത്തെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം വേണമെന്നും  മുഖ്യമന്ത്രി പിണറായി വിജയന് മലയാള സിനിമയിലെ വിവിധ സംഘടകളുടെ പേരില്‍ തയ്യാറാക്കിയ തുറന്നകത്തില്‍ ആവശ്യപ്പെടുന്നു.

കേരളാ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ്, ജനറല്‍ സെക്രട്ടറി വി സി ജോര്‍ജ്ജ്, കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി എം രഞ്ജിത്ത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ (കേരള) സിയാദ് കോക്കര്‍, ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള (ഫിയോക്ക്) ജനറല്‍ സെക്രട്ടറി എം സി ബോബി, ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍, എഎംഎംഎ ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നിവരാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.

മോഹന്‍ ലാലിനെതിരായ കത്തില്‍ ഒപ്പുവച്ചിരിക്കുന്ന ചിലര്‍ തങ്ങളുടെ അജന്‍ണ്ട ദിവസങ്ങള്‍ക്കുമുന്‍പേ പ്രഖ്യാപിച്ചിരുന്നു. ചടങ്ങിലേക്ക് ഇതു വരെ ക്ഷണിക്കപ്പെട്ടിട്ടില്ലാത്ത ഒരു വ്യക്തിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന നിലയിലേക്ക് ഈ രംഗത്ത് വിദ്വേഷം വളര്‍ന്നതായും കത്ത് പറയുന്നു. ഇന്ത്യകണ്ട മികച്ച നടന്‍മാരിലൊരാളായ മോഹന്‍ലാലിനെ ഒറ്റപ്പെടുത്താനും തമസ്‌കരിക്കാനുമുള്ള നീക്കത്തെ മലയാള സിനിമാ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ എന്തു വിലകൊടുത്തും തടയുമെന്നും കത്ത് പറയുന്നു.

Next Story

Related Stories