TopTop

കത്തിയുമായി പാര്‍ലമെന്റിലേയ്ക്ക് കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഗാര്‍ഡുകള്‍ ഗേറ്റില്‍ പിടികൂടി

കത്തിയുമായി പാര്‍ലമെന്റിലേയ്ക്ക് കയറാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഗാര്‍ഡുകള്‍ ഗേറ്റില്‍ പിടികൂടി
കത്തിയുമായി പാര്‍ലമെന്റ് കോംപൗണ്ടിലേയ്ക്ക് കടക്കാന്‍ ശ്രമിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗേറ്റില്‍ വച്ച് പിടികൂടി. ബൈക്കിലാണ് ഇയാള്‍ എത്തിയത്. വിജയ് ചൗക്ക് ഭാഗത്തെ ഗേറ്റ് വഴിയാണ് ഇയാള്‍ അകത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചത്.

ഇയാളെ തടഞ്ഞ ശേഷം സുരക്ഷാ ഉദ്യോഗസ്ഥര്‍ പൊലീസിനെ വിളിക്കുകയായിരുന്നു. 2001 ഡിസംബറില്‍ പാര്‍ലമെന്റ് കോംപൗണ്ടിനകത്ത് കടന്ന ജയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ ആക്രമണം നടത്തുകയും സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസുകാര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

Next Story

Related Stories