UPDATES

എറണാകുളത്തെ യുവാവിന് നിപ ബാധ സംശയിക്കുന്നെന്ന് ആരോഗ്യമന്ത്രി; കൊച്ചിയിൽ ഉന്നതതല യോഗം ചേരും

നിപയെങ്കില്‍ നേരിടാൻ‌ എല്ലാ മുൻകരുതലും സ്വീകരിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് ചികിൽസയിൽ കഴിയുന്ന യുവാവിന് നിപയെന്ന് സംശയിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആലപ്പുഴ വൈറോളജി ഇൻസ്റ്റിട്യൂട്ടിലെ ഫലം ഇക്കാര്യം സൂചിപ്പിക്കുന്നു. ഇക്കാര്യം സ്ഥിരീകരിക്കാൻ പൂനെ വൈറോളജി ഇൻസ്റ്റിട്യൂട്ടിലെ ഫലം കാത്തിരിക്കുകയാണെന്നും അരോഗ്യമന്ത്രി പ്രതികരിച്ചു. അതേസമയം, നിപയെങ്കില്‍ നേരിടാൻ‌ എല്ലാ മുൻകരുതലും സ്വീകരിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതിനിടെ, നിപ സംബന്ധിച്ച അടിയന്തിര കാര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഉന്നതതല യോഗം ചേരും. ഇതിനായി ആരോഗ്യമന്ത്രി എറണാകുളത്തേതക്ക് തിരിച്ചു. അരോഗ്യ സെക്രട്ടറിയും ഡിഎച്ച് എസും യോഗത്തിൽ പങ്കെടുക്കും. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. എറണാകുളം മെഡിക്കല്‍ കോളജിൽ ഐസോലേഷൻ വാർഡ് ആരംഭിക്കും. കോഴിക്കോടിന് സ്വീകരിച്ച ഏല്ലാ നടപടികളും ഇത്തവണയും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, നിപ ബാധ സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തരുതെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രോഗബാധ ഇല്ലാതിരിക്കാൻ കൃത്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ട്. നിർഭാഗ്യവശാൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ കൃത്യമായി അത് ചികിത്സിക്കാനുള്ള സംവിധാനങ്ങൾ നിലവിൽ സംസ്ഥാനത്ത് ഉണ്ട്. കോഴിക്കോട് ജില്ലയില്‍ നിപ റിപ്പോർട്ട് ചെയ്ത സമയത്ത് ഓസ്ട്രേലിയയിൽ നിന്നെത്തിച്ച എത്തിച്ചിരുന്ന മരുന്നുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. ഇത്തരമൊരു സാഹചര്യം അഭിമുഖീകരിക്കാൻ സംസ്ഥാനം സുസജ്ജമാണെന്നും കെ കെ ശൈലജ വ്യക്തമാക്കി.

അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങളിൽ നിന്ന് വിട്ട് നിൽക്കണന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും, എറണാകുളം ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടു. വൈറസ് ഏതെന്ന് സ്വകാര്യ ആശുപത്രിയിൽ കണ്ടെത്താൻ കഴിയാതിരുന്ന സാഹചര്യത്തിലാണ് കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചതെന്നും അധികൃതർ പറയുന്നു.

പിതാവും സംഘവും ആക്രമിച്ച് പിടിച്ചുകൊണ്ടുപോയി; ഭിന്നശേഷിക്കാരനായ ദളിത് യുവാവിനെ വിവാഹം കഴിച്ച യുവതി ഒരുമാസമായി വീട്ടു തടങ്കലില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍