UPDATES

വിപണി/സാമ്പത്തികം

ആര്‍ബി ഐ നിരക്കുകളില്‍ കാല്‍ ശതമാനം വര്‍ധന; റിപ്പോ നിരക്ക് 6.25, റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനവുമാകും

റിപോ റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനം മാറ്റം വരുത്തിയതോടെ ബാങ്കുകളും പലിശ ഉയര്‍ത്തിയേക്കും.

നീണ്ട നാലരവര്‍ഷങ്ങള്‍ക്ക് ശേഷം റിപ്പോ റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ വര്‍ധനവ് വരുത്തി റിസര്‍വ് ബാങ്ക്. ഇതോടെ റിപ്പോ നിരക്ക് 6.25ശതമാനവും റിവേഴ്സ് റിപ്പോ നിരക്ക് 6 ശതമാനവുമാകും. റിപോ നിരക്കില്‍ 25 ശതമാനം വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. റിവേഴ്‌സ് റിപോ നിരക്ക് 5.75 ശതമാനത്തില്‍ നി്ന്നും 6 ശതമാനമായും ഉയര്‍ന്നു. എന്നാല്‍ കാഷ് റിസേര്‍വ് റേഷ്യോയിലും (സിആര്‍ആര്‍) നിരക്ക് നാലു ശതമാനത്തിലും സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോയിലും (എസ്എല്‍ആര്‍) 19.5 ശതമാനത്തിലും തുടരും. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആദ്യമായാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ മാറ്റം വരുത്തുന്നത്. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തിലുള്ള ആറംഗ ധനകാര്യ സമിതിയാണ് നിരക്കു വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. റിപോ റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ കാല്‍ ശതമാനം മാറ്റം വരുത്തിയതോടെ ബാങ്കുകളും പലിശ ഉയര്‍ത്തിയേക്കും.

അന്താരാഷ്ട്ര വിപണിയിലെ അസംസ്‌കൃത എണ്ണ വില ഉയരുന്നതും, ഇതുമൂലം രാജ്യത്തെ പണപ്പെരുപ്പ നിരക്ക് ഉയര്‍ത്തുന്നതിന് കാരണമായതാണ് വിലയിരുത്തല്‍. അസംസ്‌കൃത എണ്ണ ഉയര്‍ന്നുനില്‍ക്കുന്നത് രാജ്യത്തെ ഇറക്കുമതി ചിലവ് വര്‍തോതില്‍ വര്‍ധിക്കാന്‍ ഇടക്കായാക്കിരുന്നു. ഇതിന്റെ ഫലമായി ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇത്തവണത്തെ സാമ്പത്തിക വര്‍ഷാരംഭത്തില്‍ 4.58 ശതമാനമായി ഉയര്‍ന്നിരുന്നു. എണ്ണവില ചരക്കു നീക്കത്തിന്റെ പ്രതികൂലമായി ബാധിക്കുന്നതോടെ വിലക്കയറ്റത്തിന് ഇനിയും സാധ്യതയും കൂടുതലാണ്, ഈ സാഹചര്യം മുന്നില്‍ക്കണ്ട് പലിശ നിരക്കു കൂട്ടി, വിപണിയില്‍ പണലഭ്യത കുറയ്ക്കാനുള്ള തീരുമാനവും ആര്‍ബിഐ തീരുമാനത്തിന് പിന്നിലെന്നും കണക്കാക്കുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍