TopTop
Begin typing your search above and press return to search.

തിരുവനന്തപുരത്ത് കുമ്മനം; യുഡിഎഫ് 14, എൽഡിഎഫ് 5; മാതൃഭൂമി ന്യൂസ്- എസി നീല്‍സണ്‍ പ്രീപോൾ‌ സര്‍വെ ഫലം.

തിരുവനന്തപുരത്ത് കുമ്മനം; യുഡിഎഫ് 14, എൽഡിഎഫ് 5; മാതൃഭൂമി ന്യൂസ്- എസി നീല്‍സണ്‍ പ്രീപോൾ‌ സര്‍വെ ഫലം.
ത്രികോണ മൽസരം ഉൾ‌പ്പെടെ തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും യുഡിഎഫ് മുന്നേറ്റവും വടക്കൻ കേരളത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടവും പ്രവചിച്ച് മാതൃഭൂമി ന്യൂസ് - എ.സി നീല്‍സണ്‍ പ്രീപോൾ‌ സര്‍വെ ഫലം. കൊല്ലത്തും ആറ്റിങ്ങലും അട്ടിമറിയില്ലെന്നും ആറ്റിങ്ങൽ ഇടത് പക്ഷവും, കൊല്ലം യുഡിഎഫിന് വേണ്ട് ആർഎസ്പിയും നിലനിർത്തുമെന്നുമാണ് സർവേ ചുണ്ടിക്കാട്ടുന്നത്.

എന്നാൽ കേരള ജനത ശ്രദ്ധിക്കുന്ന ത്രികോണ മൽസരം നടക്കുന്ന തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ അട്ടിമറി വിജയത്തിലൂടെ ശശി തരൂരിനെ പരാജപ്പെടുത്തുമെന്നും സർവേ പറയുന്നു. ഇഞ്ചോടിഞ്ച് പോരാട്ടം പോലും തള്ളുന്ന സർവേ ഫലം എൽഡിഎഫ് സ്ഥാനാർഥി മുന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു.

ബിജെപി കണ്ണുവയ്ക്കുന്ന മറ്റൊരുമണ്ഡലമായ പത്തനംതിട്ട യുഡിഎഫ് നിലനിർത്തുമെന്നാണ് സർവേ സൂചിപ്പിക്കുന്നത്. എന്നാൽ പത്തനംതിട്ടയിൽ ബിജെപി ഒരു ശതമാനം വോട്ടിന്റെ വ്യത്യാസത്തിൽ രണ്ടാമത് ഫിനിഷ് ചെയ്യുമെന്ന് പറയുമ്പോള്‍ ശബരിമല തിരിച്ചടിയായി എൽഡിഎഫ് മുന്നാംസ്ഥാനത്തേക്ക് തള്ളുപ്പെടുമെന്നും സർവേ ചുണ്ടിക്കാട്ടുന്നു. മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിലൂടെ യുഡിഎഫ് നിലനിർത്തുമെന്ന് വ്യക്തമാക്കുന്ന സർവേ, എന്നാൽ ഇടത് പക്ഷം പ്രതീക്ഷ പുലർത്തുന്ന ആലപ്പുഴയിൽ യുഡിഎഫ് ജയിക്കുമെന്നും പ്രവചിക്കുന്നു.

യുഡിഎഫ് സഖ്യക്ഷിയായ കേരള കോൺഗ്രസ് മാണി വിഭാഗം മൽസലരിക്കുന്ന കോട്ടയത്ത് അട്ടിമറികൾ ഒന്നു സംഭവിക്കില്ലെന്നാണ് സർവേ ഫലം നൽകുന്ന സൂചന. എന്നാൽ ഇടുക്കിയിൽ മാറിയ സാചചര്യത്തിൽ യുഡിഎഫ് തിരിച്ചുപിടിക്കാനാണ് സാധ്യതെയുന്ന് പറയുമ്പോൾ ചാലക്കുടിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിന് ഒടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഇന്നസെന്റെ് നില നിർത്തുമെന്നും സർവേ പറയുന്നു. വിവാദത്തില്‍ ഇടം പിടിച്ച് എറണാകുളവും പക്ഷേ വ്യക്തമായ മാര്‍ജിനില്‍ ജയിക്കുമ്പോള്‍ യു.ഡി.എഫ് നില നിർത്തുമെന്നും സർ‌വേ അവകാശപ്പെടുന്നു.

എന്നാൽ‌, വടക്കൻ കേരളത്തിലെ മിക്കമണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമെന്ന് വ്യക്കമാക്കന്ന സർവേ കാസർക്കോടും, കണ്ണൂരും യുഡിഎഫ് വിജയിക്കുമെന്ന് പ്രവചിക്കുന്നു. വയനാട്ടിൽ കോൺഗ്രസ് മികച്ച വിജയം സ്വന്തമാക്കുമെന്ന് പറയുന്ന സർവേ പക്ഷേ കോൺഗ്രസിന്റെ സിറ്റിങ്ങ് സീറ്റുകളായ കോഴിക്കോടും, വടകരയിലും എൽഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ വിജയം കരസ്ഥമാക്കുമെന്നും പറയുന്നു.

മുസ്ലീം ലീഗിന്റെ സിറ്റിങ്ങ് സീറ്റുകളായ മലപ്പുറവും പൊന്നാനിയും യുഡിഎഫ് നിലനിർത്തുമെന്ന് പറയുന്ന സർവേ പക്ഷേ ഇടത് പക്ഷം തുടക്കം മുതൽ മികച്ച പ്രതീക്ഷ പുലർത്തുന്ന പാലക്കാട് മണ്ഡലത്തിൽ ബിജെപി ശക്തമായ വെല്ലുവിളി സിപിഎമ്മിന് ഉയർത്തുമെന്നും പ്രവചിക്കുന്നു. എന്നാൽ ആലത്തുരിലെ യുഡിഎഫ് അട്ടിമറി സാധ്യതകളും സർവേ തള്ളുന്നുണ്ട്. തൃശൂർ മണ്ഡലത്തിൽ കനത്ത പോരാട്ടത്തിനൊടുവിൽ യുഡിഎഫ് പിടിച്ചെടുക്കുമെന്നും സർവേ വ്യക്തമാക്കുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രകടനം വളരെ മോശമെന്ന് അഭിപ്രായ സര്‍വെയില്‍ പങ്കെടുത്ത 57 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായി റിപ്പോർട്ട് പറയുന്നു പറയുന്നു. എന്നാൽ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായിയുടെ പ്രകടനം വളരെ നല്ലതെന്ന് 32 ശതമാനം അഭിപ്രായപ്പെട്ടപ്പോള്‍ 24 ശതമാനം വളരെ മോശമെന്ന് അഭിപ്രായപ്പെടുന്നു.

Next Story

Related Stories