UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് അവള്‍ എന്റെ ചുണ്ടില്‍ ബലമായി ചുംബിച്ചു’; സഹനടിക്കെതിരെ വെളിപ്പെടുത്തലുമായി മറ്റൊരു നടി

കനീസിനെ താന്‍ ചുംബിച്ചിരുന്നു. എന്നാല്‍ അവിടെ നാക്ക് കൊണ്ട് ഒന്നും ചെയ്തിട്ടില്ല. അതൊരു തമാശയായിരുന്നു. അവരോടുള്ള ലൈംഗിക താല്‍പര്യമായിരുന്നില്ല അതിന് പിന്നില്‍-അതിഥി മിത്തല്‍

മീ ടൂവിലൂടെ തങ്ങള്‍ നേരിട്ട ലൈംഗികാതിക്രങ്ങള്‍ വെളിപ്പെടുത്തുകയും അത്തരം ആരോപണങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്യുകയാണിപ്പോള്‍. ആരോപണ വിധേയരില്‍ കലാ സാംസ്‌കാരിക രംഗത്തുള്ളവരും മന്ത്രിമാരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. എന്നാല്‍ മീടു ആരോപണങ്ങള്‍ അതുംകടന്ന് മുന്നോട്ടു പോവുകയാണ്. ഒരു നടി തന്നെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് മറ്റൊരു നടി വെളിപ്പെടുത്തിയതാണ് ഇതിലെ പുതിയ വാര്‍ത്ത. ഇന്ത്യയിലെ ആദ്യ വനിതാ സ്റ്റാന്‍ഡ് അപ് കൊമേഡിയനും നടിയുമായ അതിഥി മിത്തലിനെതിരെയാണ് വെളിപ്പെടുത്തല്‍. കനീസ് സുര്‍ക്കയെന്ന കോമഡി താരമാണ് ആരോപണം ഉന്നയിച്ചത്.

2016 ല്‍ നടന്ന സംഭവമാണ് കനീസ് വെളിപ്പെടുത്തുന്നത്. നൂറുകണക്കിന് പേര്‍ കാണികളായ ഒരു സ്റ്റേജ് ഷോയ്ക്കിടെ വേദിയിലുണ്ടായിരുന്ന തന്റെ അടുത്തേക്ക് വന്ന അതിഥി ബലമായി ചുണ്ടില്‍ ചുംബിച്ചെന്നാണ് കനീസിന്റെ ആരോപണം. ‘എന്റെ അനുഭവം ഞാന്‍ തുറന്ന് പറയുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കോമഡി പരിപാടിക്കിടെയായിരുന്നു സംഭവം. നൂറ് കണക്കിന് ആളുകള്‍ നിറഞ്ഞിരുന്ന സദസിന് മുന്നില്‍ വച്ച് അതിഥി മിത്തല്‍ സ്റ്റേജിലേക്ക് കയറി വന്ന് എന്റെ ചുണ്ടില്‍ ശക്തമായി ചുംബിച്ചു. അവരുടെ നാക്ക് വായില്‍ വെച്ചു. ആ സമയത്തും ഞാന്‍ സ്റ്റേജില്‍ നില്‍ക്കുകയായിരുന്നു. എന്റെ സമ്മതമില്ലാതെയായിരുന്നു അവരുടെ ചുംബനവും അതിക്രമവും.’ കനീസ് പറയന്നു.

അതിഥിയുടെ അപ്രതീക്ഷിത നീക്കത്തില്‍ താന്‍ സ്തംഭിച്ച് പോയിരുന്നു. മറ്റൊരു വഴിയും ആ സമയത്ത് ഉണ്ടായിരുന്നില്ല. ഒരോ വ്യക്തികള്‍ക്കും അവരുടെതായ അതിര്‍ത്തികളുണ്ട്. അതെല്ലാം ലംഘിച്ചായിരുന്നു അതിഥിയുടെ നടപടിയെന്നും കനീസ് പറയുന്നു. ഒരു വര്‍ഷം മുന്‍പ് അതിഥിയോക്ക് തന്റെ മാനസികാവസ്ഥ വെളിപ്പെടുത്തിയിരുന്നു. അപ്പോള്‍ അവര്‍ മാപ്പുപറഞ്ഞു. പിന്നീട് എതിര്‍ത്ത് സംസാരിച്ചു. തന്നെ വല്ലാതെ പിടിച്ചുലച്ച സംഭവമായിരുന്നു ഇതെന്നും കനീസ് സുര്‍ക്ക വെളിപ്പെടുത്തുന്നു.

എന്നാല്‍ മീടൂ വെളിപ്പെടുത്തലുകള്‍ തനിക്ക് പ്രചോദനമാവുകയായിരുന്നു. ഇതിലൂടെ താനും അതിന്റെ ഭാഗമാവുകയാണ്. ഇന്നലെ നല്ലൊരു സുഹൃത്തിനെ പോലെ താന്‍ കഴിഞ്ഞ ദിവസം അതിഥിയോട് സംസാരിച്ചിരുന്നു. എനിക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കാന്‍ പരസ്യമായി മാപ്പ് പറയാന്‍ അവരോട് ആവശ്യപ്പെട്ടിരുന്നെന്നും കനീസ് വ്യക്തമാക്കി.

അതേസമയം കനീസിന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ തന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ച് അതിഥി മിത്തല്‍ രംഗത്തെത്തി. കനീസിനെ താന്‍ ചുംബിച്ചിരുന്നു. എന്നാല്‍ അവിടെ നാക്ക് കൊണ്ട് ഒന്നും ചെയ്തിട്ടില്ല. അതൊരു തമാശയായിരുന്നു. അവരോടുള്ള ലൈംഗിക താല്‍പര്യമായിരുന്നില്ല അതിന് പിന്നില്‍. അപ്പോഴത്തെ കനീസ് സുര്‍ക്കയുടെ മാനസികാവസ്ഥ എന്തായിരുന്നെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു.  തന്റെ നീക്കം ഒരു കടന്നു കയറ്റമായിരുന്നു, സംഭവത്തില്‍ അതിയായ വിഷമുണ്ടെന്നും അതിഥി പറയുന്നു.

എംജെ അക്ബര്‍ ബിജെപിയുടെ തരുണ്‍ തേജ്പാലോ?

‘കിടക്കയിലേക്ക് തള്ളിയിട്ട് പീഡിപ്പിക്കാന്‍ ശ്രമിച്ചു’; ‘മീ ടൂ’ വിവാദത്തില്‍ അകപ്പെട്ട് ലസിത് മലിംഗയും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍