ന്യൂസ് അപ്ഡേറ്റ്സ്

സംഘപരിവാര്‍ റമദാന്‍ നമസ്‌കാരം തടഞ്ഞു; മീററ്റില്‍ സംഘര്‍ഷം, വന്‍ സുരക്ഷ

ഇരു വിഭാഗങ്ങളും ചേരി തിരിഞ്ഞ് കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു.

മീററ്റിലെ ശാസ്ത്രി നഗര്‍ സെക്ടര്‍ 3യിലുള്ള ഗോലെ മന്തര്‍ ടോംബില്‍ റമദാനോടനുബന്ധിച്ച് ബുധനാഴ്ച രാത്രി മുസ്ലീം വിഭാഗങ്ങള്‍ നടത്തിയ പ്രാര്‍ത്ഥന തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. മേഖലയിലെ മുസ്ലീം വിഭാഗക്കാര്‍ നടത്തിയ രാത്രി നമസ്‌കാരം ബിജെപി നേതൃത്വത്തിലുള്ള സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ശവകൂടിരത്തില്‍ പൂജ നടത്തുമെന്ന് സംഘരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയതോടെ മേഖലയില്‍ മുന്‍കരുതലായി വന്‍ സുരക്ഷാ വിന്ന്യാസമാണ് നടത്തിയിട്ടുള്ളത്.

റമദാന്‍ കഴിഞ്ഞ ദിവസം ആരംഭിച്ചതോടെയാണ് പ്രദേശത്തെ മുസ്ലീം യുവാക്കള്‍ സെക്ടര്‍ 3ലുള്ള ഗോലെ മന്തിറില്‍ നമസ്‌കാരത്തിനെത്തിയത്. എന്നാല്‍ ഇവരെ സംഘപരിവാര്‍ സംഘടനകള്‍ തുരത്തുകയും, തുടര്‍ന്നുണ്ടായ തര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങുകയുമായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇരു വിഭാഗങ്ങളും ചേരി തിരിഞ്ഞ് കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അനിഷ്ട സംഭവങ്ങളില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ലെന്നും പോലിസ് അറിയിച്ചു.

ഗോലെ മന്തിറില്‍ പ്രദേശവാസികള്‍ പ്രാര്‍ത്ഥനയ്ക്ക് എത്താറുണ്ടെങ്കിലും സംഘടിതമായ പ്രാര്‍ത്ഥന പതിവില്ലെന്നും, പുതിയ കീഴ് വഴക്കങ്ങള്‍ അനുവദിക്കിനാവില്ലെന്നുമാണ് ഹിന്ദുത്വ സംഘനകളുടെ നിലപാട്. എന്നാല്‍ ഇത്തരം പ്രാര്‍ത്ഥനകള്‍ ഇവിടെ പതിവാണെന്ന മുസ്ലിം വിഭാഗക്കാര്‍ പറയുന്നു.

അതേസമയം ശവകുടീരം സംബന്ധിച്ച വിഷയത്തില്‍ നിലവിലെ സ്ഥിതി തുടരാന്‍ തയ്യാറാണെന്നും, പുതിയ കീഴ്‌വഴക്കങ്ങള്‍ കൊണ്ടുവരേണ്ട സാഹചര്യങ്ങള്‍ ഇല്ലെന്നും വ്യക്തമാക്കി ഇരുമത വിഭാഗത്തിലെയും നേതാക്കള്‍ സത്യവാങ്ങ്മൂലം നല്‍കിയതായും പോലിസ് അറിയിച്ചു.

നേരത്തെ മുസ്ലിം വിഭാഗങ്ങളുടെ പ്രാര്‍ത്ഥനയ്ക്ക് തടസം വരുത്തുമെന്ന് ചൂണ്ടിക്കാട്ടി മീററ്റിലെ നൗചന്ദി മേളയോട് അനുബന്ധിച്ച് നടക്കുന്ന സാംസാകാരികള്‍ പരിപാടികള്‍ക്ക് ബിഎസ്പി മേയര്‍ വിലക്കേര്‍പ്പെടുത്തിയത് വിവാദമായിരുന്നു. തീരുമാനത്തിനെതിരേ ബിജെപി അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മേയര്‍ സുനിത വര്‍മ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

*Representational Image

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍