പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശങ്ങളുടെ ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി. എസ് ഹരീഷിന്റെ മീശയെന്ന നോവല്‍ ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് ഡല്‍ഹി മലയാളി സമര്‍പ്പിച്ച് ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി പരാമര്‍ശം. അതേ സമയം പുസ്തകം നിരോധിക്കുന്നത് നല്ല സംസ്കാരമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. നോവലില്‍ വിവാദമായത് രണ്ട് കഥാ പാത്രങ്ങളുടെ സംഭാഷണമാണ് വിവാദത്തിന് ആധാരം. ഹരീഷിന്റെ 'മീശ' വിവാദമായ മൂന്ന് അധ്യായങ്ങളുടെ പരിഭാഷ അഞ്ചു ദിവസത്തിനകം സമര്‍പ്പിക്കാന്‍ മാതൃഭൂമിക്ക് സുപ്രീം കോടതി നിര്‍ദ്ദേശം. പുസ്തകത്തിന് എതിരായ പൊതുതാല്പര്യ ഹര്‍ജി അതിന് ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
വിവാദങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കുന്ന സംസ്കാരത്തോട് യോജിക്കാന്‍ ആകില്ല. ഐപിസി 292 പ്രകാരം അശ്ലീലം ഉണ്ടെങ്കിലേ പുസ്തകം നിരോധിക്കുന്ന കാര്യം പരിഗണിക്കാന്‍ ആകൂ. എന്നാല്‍ ഭാവനപരമായ സംഭാഷണത്തില്‍ അശ്ലീലവും ബാധകമല്ലെന്നും ഹര്‍ജി പരിഗണിക്കവെ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.
മീശ നോവല്‍ നിരോധിക്കണമെന്ന് ഹരജിയെ കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ എതിര്‍ത്തു. രണ്ടു പാരഗ്രാഫുകളുടെ പേരിലാണ് വിവാദം. അതില്‍ പറയുന്ന കാര്യങ്ങള്‍ക്കപ്പുറം ഹര്‍ജിയില്‍ മുഴുവന്‍ രാഷ്ട്രീയമാണ് പറയുന്നത്. ആവിഷ്കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഈ വിഷയത്തില്‍ ഇപ്പോള്‍ കോടതി ഇപെടരുതെന്ന് കേരളം കോടതിയില്‍ വ്യക്തമാക്കി ആവശ്യപ്പെട്ടു.
സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്നും പിന്‍വലിച്ച, എസ് ഹരീഷിന്റെ 'മീശ' നോവല്‍ ഡി.സി ബുക്സ് പുസ്തകമായി പ്രസിദ്ധീകരിക്കുന്നതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. നോവലിലെ ചിലഭാഗങ്ങള്‍ സ്ത്രീകളെയും കുട്ടികളെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചായിരുന്നു ഡല്‍ഹി മലയാളി രാധാകൃഷ്ണന് വരേണിക്കല്‍ കോടതിയെ സമീപിച്ചത്. മാതൃഭുമി ആഴ്ചപ്പില് പ്രസിദ്ധീകരിച്ചു വന്ന നോവല്‍ സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നു. എന്നാല്‍ പ്രമുഖ പ്രസാധകരായ ഡി.സി ബുക്സ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായിയിരുന്നു.
https://www.azhimukham.com/literature-the-introduction-to-the-novel-meesha-by-shareesh/