TopTop
Begin typing your search above and press return to search.

ജമ്മു കശ്മീരിലെ ബദ്ഗാമിൽ എയർഫോഴ്സ് വിമാനം തകർന്നു വീണു

ജമ്മു കശ്മീരിലെ ബദ്ഗാമിൽ എയർഫോഴ്സ് വിമാനം തകർന്നു വീണു
ജമ്മു കശ്മീരിലെ ബദ്ഗാമിൽ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം തകർന്നുവീണു. എയർ ഫോഴ്സിന്റെ മിഗ് 21 വിമാനമാണ് തകർന്നുവീണത്. യന്ത്രത്തകരാറാണ് കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റും, സഹപൈലറ്റും കൊല്ലപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

രാവിലെ 10.05 ഓടെയായിരുന്നു അപകടമുണ്ടായതെന്നാണ് പ്രദേശ വാസികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എയർക്രാഫ്റ്റ് രണ്ടായി പിളർന്ന് തീപ്പിടിക്കുകയായിരുന്നെന്നാണ് വിവരം.

എന്നാൽ പരിശീലന പറക്കലിനിടെ ഉണ്ടായ യന്ത്ര തകരാറനെ തുടർന്നാണ് അപകടമെന്നാണ് അധികൃതർ നൽകുന്ന വിവരം. വിമാനം തകർന്നു വീണത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും ഇരുവരും മരിച്ചിരുന്നതായാണ് ലഭിക്കുന്നവിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഇതുവരെ പുറത്ത് വന്നിട്ടില്ല. അതേസമയം, ബദ്ഗാമിൽ എയർഫോഴ്സ് വിമാനം തകർന്നുവീണ സംഭവത്തിന് സൈനിക നടപടികളുമായി ബന്ധമില്ലെന്നാണ് വിവരം.


Next Story

Related Stories