ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയിലെ കഴുതകൾക്കുള്ള ചൈതന്യം പോലും തന്ത്രിമാർക്കില്ല: ജി സുധാകരൻ

അയ്യപ്പനോട് കൂറുള്ള ആളുകള്‍ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയാനാവില്ല. 

ശബരിമല വിഷയത്തിൽ തന്ത്രി സ്വീകരിച്ച നിലപാടുകൾക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും മന്തി ജി സുധാകരൻ.  ‘തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ്.  അയ്യപ്പനോട് കൂറുള്ള ആളുകള്‍ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ട് പോകുമെന്ന് പറയാനാവില്ല.  ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്നും ആരോപിച്ചു. വില്ലുവണ്ടി യാത്രയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്പലത്തെ സമര വേദിയാക്കാനാവില്ല. പതിനെട്ടാം പടിക്ക് താഴെ പ്രതിഷേധിച്ച് ബ്രാഹ്മണർക്ക് സവർണ ബോധമാണ്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അവിടുത്തെ കഴുതകളാണ്. ക്ഷേത്രത്തിലേക്കുള്ള  ഭാരമെല്ലാം ചുമന്ന് പമ്പയിൽ തളർന്ന്  കിടക്കുന്ന അവയുടെ ചൈതന്യം പോലും ഈ തന്ത്രിക്കില്ലെന്നും അദ്ദേഹം പറയുന്നു.

‘സുവര്‍ണ്ണാവസരം’ പിള്ളയെ മുരളീധരന്‍ പക്ഷം ‘വലിച്ചു താഴെ ഇടു’മോ?

‘വനിതാ മതിലി’ന്റെ ജോയിന്റ് കണ്‍വീനര്‍ ഹാദിയയെ കൊന്ന് ജയിലിൽ പോകുമെന്ന് പറഞ്ഞ ഹിന്ദു പാർലമെന്റ് നേതാവ് സി.പി സുഗതന്‍

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍