UPDATES

യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷം: കുത്തേറ്റ വിദ്യാർത്ഥിക്ക് അടിയന്തര ശസ്ത്രക്രിയ, മന്ത്രി റിപ്പോർട്ട് തേടി, കേരളത്തിന് അപമാനകരമെന്ന് ഉമ്മന്‍ ചാണ്ടി

വിദ്യാർത്ഥിക്ക് ആന്തരിക രക്തസ്രാവമുള്ളതിനാലാണ് ഉടൻ ശസ്ത്രക്രിയ നിർദേശിച്ചതെന്നാണ് വിവരം.

തിരുവനന്തപുരത്ത് യൂണിവേഴ്‍സിറ്റി കോളേജിലുണ്ടായ സംഘർഷത്തിനിടെ കുത്തേറ്റ വിദ്യാർത്ഥിക്ക് അഖിലിന് അടിയന്തിര ശസ്ത്രക്രിയ വേണ മെന്ന് ഡോക്ടർമാർ. ആന്തരിക രക്തസ്രാവമുള്ളതിനാലാണ് ഉടൻ ശസ്ത്രക്രിയ നിർദേശിച്ചതെന്നാണ് വിവരം. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ബി എ വിദ്യാർത്ഥിയായ അഖിലിനെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു.

അതിനിടെ, സംഭവത്തിൽ സർക്കാറിന്റെ ഇടപെടൽ. വിഷയത്തിൽ റിപ്പോര്‍ട്ട് നല്‍കാൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീൽ ആവശ്യപ്പെട്ടു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി. എന്താണ് സംഘർഷത്തിന് വഴിവച്ചതെന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. സംഘർഷത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കട്ടെ എന്നുമായിരുന്നു വിഷയത്തിൽ കോളേജ് അധികൃതരുടെ നിലപാട്. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ നിർദേശം.

അതിനിടെ, ഇന്ന രാവിലെ നടന്ന ആക്രമണത്തിൽ കോളേജിന് പുറത്തു നിന്നുള്ളവരുൾപ്പടെ പങ്കെടുത്തെന്നും, ഇവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് പരാതി നൽകി. 300 പേർ ഒപ്പിട്ട ഭീമൻ പരാതിയാണ് നൽകിയിരിക്കുന്നത്. അഖിലിനെ മർദിച്ചതിൽ ക്യാംപസിലെ എസ്എഫ്ഐ യുനിറ്റിലെ 13 പേരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അക്രമസംഭവങ്ങളിടെ പശ്ചാത്തലത്തിൽ ആറ് വിദ്യാർത്ഥികളെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. യുണിറ്റ് ഭാറവാഹികൾ ഉൾപ്പെടെ പ്രതികളാക്കിയാണ് നടപടി. കേസെടുത്തിട്ടുള്ള ആറ് പേരിൽ ഒരാൾ നേരത്തെ പോലീസിനെ ആക്രമിച്ച സംഭവത്തിൽ പ്രതിയാണെന്നും പോലീസ് പറയുന്നു.

അതിനിടെ, യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവം വിദ്യാര്‍ഥിസമൂഹത്തിനും കേരളത്തിനും അപമാനകരമാണെന്ന് മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി ആരോപിച്ചു. യൂണിവേഴ്‌സിറ്റി കോളേജില്‍ സംഘടനാ സ്വാതന്ത്ര്യമില്ലെന്നും ആ സ്ഥിതിക്കു മാറ്റം വന്നേ മതിയാകൂവെന്നും അദ്ദേഹം പ്രതികരിച്ചു. വിദ്യാര്‍ഥിരാഷ്ട്രീയമെന്നാല്‍ ജനാധിപത്യത്തിന്റെ ഒരു പരിശീലനക്കളരിയായി മാറണം. ഈ വിദ്യാര്‍ഥിരാഷ്ട്രീയത്തെയല്ല രക്ഷകര്‍ത്താക്കളും പൊതുജനങ്ങളും എതിര്‍ക്കുന്നത്. കലാലയങ്ങളിലെ അക്രമരാഷ്ട്രീയമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെ തെറ്റു തിരുത്തണമെന്നും. അല്ലെങ്കില്‍ ഈ ഭവിഷ്യത്ത് അവര്‍ക്കുതന്നെ ഒരു വിനയാകും. ഒരു സംശയവുമില്ലെന്നും വ്യക്തമാക്കുന്നു.

Explainer: രണ്ട് പതിറ്റാണ്ടിലധികം കേസ് നടത്തിയ പിതാവ് വിടവാങ്ങി; ഇൻക്വസ്റ്റ് തയ്യാറാക്കിയ പൊലീസുകാരൻ ആത്മഹത്യ ചെയ്തു; അഭയ കേസിൽ 27 വർഷത്തിനു ശേഷം വിചാരണ തുടങ്ങുമ്പോൾ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍