TopTop
Begin typing your search above and press return to search.

മീ ടൂ: എം ജെ അക്ബറിന്റെ രാജിയില്‍ ബിജെപി മൗനം തുടരുന്നു; വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നിഷ്‌കളങ്കരല്ലെന്ന് മഹിളാ മോര്‍ച്ച നേതാവ്

മീ ടൂ: എം ജെ അക്ബറിന്റെ രാജിയില്‍ ബിജെപി മൗനം തുടരുന്നു; വനിതാ മാധ്യമ പ്രവര്‍ത്തകര്‍ നിഷ്‌കളങ്കരല്ലെന്ന് മഹിളാ മോര്‍ച്ച നേതാവ്
മീ ടൂ വില്‍ ആരോപണവിധേയനായ കേന്ദ്ര വിദേശ സഹമന്ത്രി എംജെ അക്ബറിന് മന്ത്രിസഭയ്ക്കു പുറത്തേക്കുള്ള വഴി തെളിയുന്നു. വിദേശത്തുള്ള എം ജെ അക്ബര്‍ ഞായറാഴ്ച മടങ്ങിയെത്തിയാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രാജിക്കാര്യത്തില്‍ തീരുമാനമായാല്‍ നരേന്ദ്ര മോദി മന്ത്രിസഭയില്‍നിന്ന് പുറത്താകുന്ന ആദ്യമന്ത്രിയാകും അക്ബര്‍.എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.

മുന്‍ സഹപ്രവര്‍ത്തക ഗസല വഹാബ് നടത്തിയ വെളിപ്പെടുത്തലാണ് എം ജെ അക്ബറിനെ ലൈംഗികാരോപത്തില്‍ കുടുക്കിയത്. അഭിമുഖത്തിനെത്തിയ തന്നോട് അക്ബര്‍ മോശമായി പെരുമാറിയെന്ന മാധ്യമ പ്രവര്‍ത്തക പ്രിയാരമണിയുടെ വെളിപ്പെടുത്തലിന് ശേഷമാണ് ഗസല വഹാബ് രംഗത്തെത്തിയത്. ന്യൂ ഏജ് പത്രത്തിന്റെ എഡിറ്ററായിരിക്കെ അക്ബര്‍ ഓഫീസ് മുറിയില്‍വച്ച് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന ഗുരുതര ആരോപണമായിന്നു അവര്‍ ഉന്നയിച്ചത്.  ഇതിന് പിറകെ ഏഴ് വനിതാ മാധ്യമപ്രവര്‍ത്തകരും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതകളും രംഗത്തു വന്നതോടെയാണ് മന്തിക്കെതിരേ നടപടി ഉണ്ടാകുമെന്ന സൂചനകള്‍ ശക്തമാവുന്നത്. ഈ സാഹചര്യത്തില്‍ അക്ബറിനു പദവിയില്‍ തുടരാന്‍ ബുദ്ധിമുട്ടാകുമെന്ന് ചില ബിജെപി വൃത്തങ്ങളും സുചനകള്‍ നല്‍കുന്നു.

കേന്ദ്ര മന്ത്രി സഭയിലെ വനിതാ അംഗങ്ങളും മന്ത്രിക്കെതിതിരെ രംഗത്തെത്തിയിരുന്നു. മീ ടൂ വെളിപ്പെടുത്തലുകളെ പിന്തുണയ്ച്ച് കൊണ്ട് ആദ്യം വനിതാ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയും ഇ്ന്നലെ ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു. ഗുരുതരമായ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ രാജിക്കാര്യം അക്ബര്‍ തന്നെ തീരുമാനിക്കട്ടെയെന്നായിരുന്നു ഇരുവരുടെയും പ്രതികരണം. ആരോപണം ഗൗരവകരമാണെന്നും അന്വേഷണം പ്രഖ്യാപിക്കണമെന്നും മേനക ഗാന്ധി നിലപാടെടുത്തിരുന്നു. എന്നാല്‍ വിഷയത്തില്‍ വിദേശമന്ത്രി സുഷമ സ്വരാജ് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

അതിനിടെ എംജെ അക്ബറിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച വനിതാ മാധ്യപ്രവര്‍ത്തകര്‍ക്കെതിരെ ആക്ഷേപിച്ച് വനിതാ മോര്‍ച്ചാ നേതാവ് രംഗത്തെത്തി. വനിതാ മാധ്യമപ്രവര്‍ത്തകര്‍ അത്ര നിഷ്‌ക്കളങ്കരൊന്നും അല്ല. അതിനാലാണ് അവരെ അവരെ ദുരുപയോഗം ചെയ്യാന്‍ കഴിഞ്ഞതെന്നാണ് മധ്യപ്രദേശ് മഹിളാ മോര്‍ച്ചാ അധ്യക്ഷ ലതാ ഖേല്‍ക്കറുടെ വാദം. എല്ലാവരുടെയും അടുത്ത് തെറ്റുണ്ട്. ആരോപണവിധേയനും, ഇരകളും മാധ്യമ പ്രവര്‍ത്തകരാണ്. എന്നാല്‍ പീഡനം നേരിട്ടപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത കാര്യം ഇപ്പോഴാണോ പുറത്ത് പറയുക. ഇപ്പോഴാണോ അത് പീഡനമാണെന്ന് അവര്‍ക്ക് മനസ്സിലാകുന്നതെന്നും ലതാ ഖേല്‍ക്കര്‍ ചോദിച്ചു.

എന്നാല്‍ മീ ടൂ ക്യാമ്പയിന്‍ പീഡനത്തിനെതിരായവര്‍ക്ക് സംസാരിക്കാന്‍ സ്ത്രീകള്‍ക്ക് അത് ധെര്യം നല്‍കിയിട്ടുണ്ടെന്നും അവര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ മീടു വിനെ സ്വാഗതം ചെയ്യുന്നെന്നും അവര്‍ വ്യക്തമാക്കി. വിഷയത്തില്‍ മന്ത്രിയുടെ രാജി സംബന്ധിച്ച് തീരുമാനം പാര്‍ട്ടിയുടെയാണെന്നും അവര്‍ പ്രറയുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള സാഹചര്യവും നിലനില്‍ക്കുന്നതിനാല്‍ രാജി വൈകരുതെന്ന അഭിപ്രായം ബിജെപിയിലും ശക്തമാണ്. പ്രധാനമന്ത്രിയുടെ നിലപാടും അക്ബറിന് അനുകൂലമാകാനിടയില്ല.എന്നാല്‍ വിഷയത്തില്‍ സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടതെന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗീയയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കെ രാജി വൈകരുതെന്ന അഭിപ്രായം ബിജെപിയിലും ശക്തമാണ്. സര്‍ക്കാരാണു തീരുമാനമെടുക്കേണ്ടതെന്നു പാര്‍ട്ടി ജനറല്‍ സെക്രട്ടറി വിജയ് വര്‍ഗീയ പറഞ്ഞു. മന്ത്രി തിരിച്ചെത്തിയ ശേഷം വിശദീകരണം തേടുമെന്നും മാന്യമായി പുറത്തുപോകാന്‍ അവസരം നല്‍കുമെന്നുമാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍. സിപിഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. നൈജീരിയയിലെ ലാഗോസില്‍ സംഘടിപ്പിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ട പരിപാടിയുടെ ഭാഗമായിട്ടാണ് മന്ത്രിയുടെ വിദേശയാത്ര.

https://www.azhimukham.com/trending-metoo-allegation-against-srilankan-cricketer-lasith-malinga/

https://www.azhimukham.com/trending-twitter-actor-sidharth-supports-metoo-campaign/

Next Story

Related Stories