പ്രളയയക്കെടുതിയില് ദുരിതമനുഭവിക്കുന്ന കേരളത്തിലെ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്ത് നടന് മോഹന്‍ലാല്‍. പ്രളയക്കെടുതിയില്‍ കേരളത്തെ സഹായിക്കാന്‍ ആവുന്നതെല്ലാം ചെയ്യുമെന്നും പ്രധാനമന്ത്രി മോഹന്‍ലാലിനെ അറിയിച്ചു.
കേരളത്തിന്റെ പുനര്‍ നിര്‍മാണത്തില്‍ സംസ്ഥാനത്തോടൊപ്പം നില്‍ക്കുമെന്നും മോദി പറഞ്ഞു. വിശ്വശാന്തി ഫൗണ്ടേഷന്റെ പരിപാടിക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാനെത്തിയതാണ് മോഹന്‍ലാല്‍. കേരളം നേരിട്ട പ്രളയക്കെടുതിയുടെ വ്യാപതി തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുല്‍ കേന്ദ്ര സഹായം ഉണ്ടാക്കുമെന്നും മോദി പറഞ്ഞു. കൂടിക്കാഴ്ച 15 മിനിറ്റിലധികം നീണ്ടുനിന്നു.