സിനിമാ വാര്‍ത്തകള്‍

രജനികാന്ത് മാപ്പുപറഞ്ഞില്ലെങ്കില്‍ 101 കോടി നഷ്ടപരിഹാരം; കാലയ്ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍

കാലയില്‍ രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രം എസ് തിരവിയം നാടര്‍ എന്ന തന്റെ പിതാവിന്റെതെന്ന് ജവഹര്‍ നാടാര്‍

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ പുതിയ ചിത്രം കാല റിലീസിന് തയ്യാറെടുക്കെ സിനിമയ്‌ക്കെതിരേ അപകീര്‍ത്തിക്കേസുമായി മുംബൈയിലെ മാധ്യമപ്രവര്‍ത്തകന്‍. കാലയില്‍ രജനികാന്ത് അവതരിപ്പിക്കുന്ന കഥാപാത്രം എസ് തിരവിയം നാടര്‍ എന്ന തന്റെ പിതാവിന്റെതാണെന്നും, ചിത്രത്തില്‍ അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകനായ ജവഹര്‍ നാടാര്‍ നിയമനടപടിക്ക് ഒരുങ്ങുന്നത്. വിഷയത്തില്‍ രജനികാന്ത് 36 മണിക്കൂറിനകം മാപ്പുപറയണമെന്നും, ഇല്ലെങ്കില്‍ 101 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്നുമാണ് അറിയിപ്പ്.

1975ല്‍ തൂത്തുക്കുടിയില്‍ നിന്നും മുംബൈയിലെ ധാരാവിയിലേക്ക് കുടിയേറിയ വ്യക്തിയാണ് പഞ്ചസാര വ്യാപാരിയായ തന്റെ പിതാവ്. എന്നാല്‍ അദ്ദേഹം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നില്ലെന്നും ജവഹര്‍ പറയുന്നു. അതേസമയം, കാല പറയുന്നത് തിരവിയം നാടരുടെ കഥയല്ലെന്നും, ജവഹര്‍ നാടാറുടെ നോട്ടീസ് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് സിനിമയുടെ അണിയറക്കാരുടെ നിലപാട്.

തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചശേഷം പുറത്തിറങ്ങുന്ന രജനികാന്തിന്റെ ആദ്യചിത്രമാണ് കാല. പാ രഞ്ജിത്ത് സംവിധാനം നിര്‍വഹിച്ചിട്ടുള്ള സിനിമ മേയ് 7 ന് റിലീസ് ചെയ്യും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍