TopTop
Begin typing your search above and press return to search.

ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു, തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും

ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു, തിങ്കളാഴ്ച ചോദ്യം ചെയ്തേക്കും
ലൈംഗിക പീഡന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ബിനോയ് മുംബയ് ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും. തിങ്കളാഴ്ച ബിനോയ് കോടിയേരിയെ പൊലീസ് ചോദ്യം ചെയ്‌തേക്കും. ഉച്ചയ്ക്ക് രണ്ടരയോടെ അഭിഭാഷകനൊപ്പമാണ് ബിനോയ് ഓഷിവാര പൊലീസ് സ്റ്റേഷനിലെത്തിയത്. ജാമ്യരേഖകളില്‍ ഒപ്പിട്ട് മടങ്ങി.

ബിഹാര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയില്‍ കേസ് നേരിടുന്ന ബിനോയ് കോടിയേരിക്ക് കര്‍ശന ഉപാധികളോടെയാണ് ദിന്‍ദോഷി കോടതി ജാമ്യം നല്‍കിയത്. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറാകണം എന്ന് ബിനോയിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനിടെ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ പൊലീസ് തുടങ്ങി.

Next Story

Related Stories