TopTop
Begin typing your search above and press return to search.

സ്വത്ത് സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; ഭാര്യയും വാടക കൊലയാളിയും അറസ്റ്റില്‍

സ്വത്ത് സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി; ഭാര്യയും വാടക കൊലയാളിയും അറസ്റ്റില്‍
സ്വത്ത് കൈവശപ്പെടുത്താല്‍ ഭര്‍ത്താവിന്റെ ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലുള്ള കല്ല്യാണിലാണ് സംഭവം. ശങ്കര്‍ ഗൈക് വാദ്
എന്ന 44 കാരനെയാണ് 15 കോടിയുടെ സ്വത്ത് സ്വന്തമാക്കാന്‍ ഭാര്യ ആശാ ഗൈക് വാദ്
വാടക കൊലയാളിയുടെ സഹായത്തോടെ കൊലപ്പെടുത്തിയത്. 30 ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. അഡ്വാന്‍സായി നാലുലക്ഷം രൂപയും ഇവര്‍ നല്‍കി. മെയ് 18നായിരുന്നു കൃത്യം നടത്തിയത്. ശേഷം ശങ്കറിനെ കാണാനില്ലെന്ന് കാണിച്ച് ആശ കൊല്‍സവാടി പോലീസില്‍ പരാതിയും നല്‍കിയിരുന്നു. കൊലപാതകം നടത്തിയ വാടക കൊലയാളി ഹിമാന്‍ഷു ദുബെയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ മരണശേഷം ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ വില്‍പന നടത്താന്‍ ആശ ശ്രമിച്ചതോടെ ബന്ധുക്കള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുള്‍ അഴിഞ്ഞത്. മെയ് 18ന് ശങ്കറിന് ജ്യൂസില്‍ മയക്കുമരുന്ന് അബോധാവസ്ഥയിലാക്കിയ ശേഷം ഹിമാന്‍ഷുവും സഹായികളും ചേര്‍ന്ന് നഗരത്തിലെ ഒറ്റപ്പെട്ട സ്ഥലത്തെത്തിച്ച് ഇരുമ്പ് ദണ്ട് ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുകയുമായിരുന്നു. വിവരം പുറത്തറിഞ്ഞതോടെ വെള്ളിയാഴ്ച പോലീസ് സ്ഥലത്തെത്തി മൃതദേഹം കണ്ടെടുക്കുകയും ചെയ്തിരുന്നു.

കൊലപാതകം സംബന്ധിച്ച ആശയും സുഹൃത്തുക്കളും നടത്തിയ ഗൂഡാലോചനയുടെ ഫോണ്‍ സംഭാഷണങ്ങളുടെ വിവരങ്ങളും, കൊലപാതകിയുമായി നടത്തിയ ഇടപാടുകളും കണ്ടെത്തിയതോടെയാണ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയത്. കൊലപാതകത്തില്‍ പങ്കാളികളായ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും സ്വത്ത് വില്‍ക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ എല്ലാആരോപണങ്ങളും അന്വേഷിക്കുമെന്നും ഡിസിപി സഞ്ജയ് ഷിന്‍ഡെ പറഞ്ഞു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

Next Story

Related Stories