ന്യൂസ് അപ്ഡേറ്റ്സ്

വത്തക്ക, ചുംബന സമരങ്ങളി‍ൽ പങ്കെടുത്തവർക്ക് എന്ത് മതവിശ്വാസമാണുള്ളത്; രഹ്നാ ഫാത്തിമയെ വിമർശിച്ച് കെ പി എ മജീദ്

രാജ്യത്ത് അക്രമവും അരാജകത്വവും വര്‍ഗിയതയും ഉണ്ടാക്കാനായി സിപിഎം പടച്ചുവിടുന്ന ചില അഭിസാരികകളാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

രഹ്‍ന ഫാത്തിമയെ ശബരിമലയിലേക്കയച്ചത് അവിടെ വര്‍ഗീയത സൃഷ്ടിക്കാൻ സിപിഎം നടത്തിയ നീക്കമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. വനിതാ മതിലിനും അയ്യപ്പ ജ്യോതിക്കും മറുപടിയായി യുഡിഎഫ് സംഘടിപ്പിച്ച മതേതര വനിതാ സംഗമം ഉദ്ഘാടനം ചെയ്യത് മലപ്പുറത്ത് സംസാരിക്കവെയാണ് കെ പി എ മജീദ് രഹ്ന ഫാത്തിമ്മയെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. സിപിഎം പടച്ചുവിടുന്ന ചില അഭിസാരികകളാണ്  ഇവിടെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. വത്തക്ക സമരത്തിലും ചുംബന സമരത്തിലും പങ്കെടുത്ത രഹ്‍ന ഫാത്തിമയെ പോലുള്ളവർക്ക് എന്ത് മതവിശ്വാസമാണുള്ളതെന്നും മജീദ് ചോദിക്കുന്നു.

ഇനുവരി 1 ന് സർക്കാർ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിനും കഴിഞ്ഞ ദിവസം ശബരിമല കര്‍മ സമിതി സംഘടിപ്പിച്ച അയ്യപ്പ ജ്യോതിക്കും ബദലായാണ് യുഡിഎഫ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വനിതാ സംഗമം സംഘടിപ്പിച്ചത്.

രഹ്ന ഫാത്തിമ ചോദിക്കുന്നു: എന്റെ അദ്ധ്വാനവും കഴിവും കൊണ്ട് നേടിയ പ്രമോഷന്‍ നിഷേധിക്കുന്നതെങ്ങനെ, സദാചാര സങ്കല്‍പ്പങ്ങള്‍ക്ക് തൊഴിലിടത്തിലെന്ത് പ്രസക്തി?

സെറ്റുമുണ്ടും അയ്യപ്പജ്യോതിയും കൊണ്ട് അവര്‍ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുമ്പോള്‍ ഞാന്‍ മലയും കയറും വനിതാ മതിലിലും പങ്കെടുക്കും; ബിന്ദു തങ്കം കല്യാണി സംസാരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍