TopTop

'കളക്ടര്‍ ബ്രോ'യെ കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

കേന്ദ്ര വിനോദസഞ്ചാര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് എന്‍ പ്രശാന്ത് പുറത്ത്. സെന്‍ട്രല്‍ സ്റ്റാഫിങ് സ്‌കീം പ്രകാരം ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കുന്നതിന്റെ ഭാഗമായാണ് പ്രശാന്തിനെ കേന്ദ്ര സഹമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് റിപോര്‍ട്ട്.

എന്നാല്‍ ഏതു വകുപ്പിലേക്കാണ് നിയമനമെന്ന് ഇതു വരെ തീരുമാനമായില്ലെന്നാണ് വിവരം. കണ്ണന്താനവുമായി അഭിപ്രായവ്യത്യാസം ഉണ്ടായതിനെത്തുടര്‍ന്ന് പ്രശാന്ത് സ്ഥാനം ഒഴിയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിറകെയാണ് സ്ഥാനചലനമെന്നതും ശ്രദ്ധേയമാണ്.

മന്ത്രാലയത്തില്‍ നടക്കുന്ന കാര്യങ്ങളെ കുറിച്ച് എന്നുള്ള വ്യക്തമായ സൂചനകളോടെ പ്രശാന്ത് അടുത്തിടെ ഏതാനും കുറിപ്പുകള്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചിരുന്നു.

http://www.azhimukham.com/edit-when-honest-bureaucrats-shunted-out-and-modi-govt-recruits-outsiders-for-joint-secretaries/

2007 ഐഎഎസ് ബാച്ചിലെ കേരളാ കേഡര്‍ ഉദ്യോഗസ്ഥനായ എന്‍ പ്രശാന്ത് കോഴിക്കോട് കളക്ടര്‍ ആയിരിക്കെ നടപ്പാക്കിയ പദ്ധതികളുടെ പേരില്‍ കളക്ടര്‍ ബ്രോ എന്ന പേരില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

http://www.azhimukham.com/malapparamba-school-shutting-down-kozhikode-collector-n-prasanth/

http://www.azhimukham.com/trending-balram-and-collector-bro-raw-in-facebook/

http://www.azhimukham.com/mk-raghavan-mp-n-prasanth-district-collector-tug-of-war-kozhikode/

http://www.azhimukham.com/showcausenotice-toprashantnair-districtcollector-kozhikode-inconnectionwith-issue-mkraghavanmp-iasstrike/

http://www.azhimukham.com/collector-prasanth-nair-fb-post-in-reply-kunnamkulam-map-mk-raghavan-issue-compromise/

Next Story

Related Stories