ട്രെന്‍ഡിങ്ങ്

ഞാന്‍ എഞ്ചിനിയറാണ്, അവിവാഹിതനും: 1992ല്‍ ഒരു കന്നഡ ടാബ്ലോയിഡിനോട് മോദി പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് നാഷന്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും അവകാശവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിനും ട്രോളിംഗിനും കാരണമായിരിക്കുകയാണ്.

1992ല്‍ ഒരു കന്നഡ സായാഹ്ന പത്രത്തിന് അന്ന് ആര്‍എസ്എസ് നേതാവായിരുന്ന നരേന്ദ്ര
മോദി നല്‍കിയ അഭിമുഖത്തെക്കുറിച്ചാണ് ഇന്‍ഡ് വെസ്റ്റിഗേഷന്‍സ് പറയുന്നത്. ഉദയവാണി ഗ്രൂപ്പിന്റെ തരംഗ എന്ന ടാബ്ലോയിഡിനോട് മോദി പറഞ്ഞത് താനൊരു എഞ്ചിനീയര്‍ ആണെന്നും അവിവാഹിതന്‍ ആണെന്നുമാണ്. രണ്ടും പച്ചക്കള്ളങ്ങള്‍ ആയിരുന്നുവെന്ന കാര്യം ഇന്‍ഡ് വെസ്റ്റിഗേഷന്‍സ് ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂസ് നാഷന്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളും അവകാശവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസത്തിനും ട്രോളിംഗിനും കാരണമായിരിക്കുകയാണ്. The Incredible Liar (അസാധാരണ നുണയന്‍) എന്നതടക്കമുള്ള വിശേഷങ്ങളാണ് പ്രധാനമന്ത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തന്റെ നിര്‍ദ്ദേശപ്രകാരമാണ് ആകാശം മേഘാവൃതമായ സമയത്ത് പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് എന്നും മേഘങ്ങള്‍ റഡാറുകളെ കബളിപ്പിക്കാന്‍ വിമാനങ്ങളെ സഹായിക്കുമെന്ന് താന്‍ പറഞ്ഞിരുന്നതായും മോദി പറഞ്ഞിരുന്നു.

1988-ല്‍ തന്റെ കയ്യില്‍ ഡിജിറ്റല്‍ കാമറ ഉണ്ടായിരുന്നതായും അതില്‍ എല്‍കെ അദ്വാനിയുടെ ഫോട്ടോയെടുത്ത് താന്‍ അദ്ദേഹത്തിന് ഇ മെയില്‍ വഴി അയച്ചുകൊടുത്തതായും മോദി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ പഴയ അഭിമുഖത്തെക്കുറിച്ച് ഇന്‍ഡ് വെസ്റ്റിഗേഷന്‍സ് പറയുന്നത്.

തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍