UPDATES

ട്രെന്‍ഡിങ്ങ്

50 മുതല്‍ 60 മന്ത്രിമാര്‍ വരെ ഇന്ന് മോദിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും; സഖ്യകക്ഷികളില്‍ നിന്ന് 10 പേര്‍ വരെ

ബിജെപിക്ക് വന്‍ വിജയം നല്‍കിയ പശ്ചിമ ബംഗാളില്‍ നിന്ന് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടായേക്കും. ഒഡീഷയ്ക്കും മഹാരാഷ്ട്രയ്ക്കും ഝാര്‍ഖണ്ഡിനും ഹരിയാനയ്ക്കും മെച്ചപ്പെട്ട പ്രാതിധ്യമുണ്ടാകാനാണ് സാധ്യത.

50 മുതല്‍ 60 മന്ത്രിമാര്‍ വരെ ഇന്ന് മോദിയോടൊപ്പം സത്യപ്രതിജ്ഞ ചെയ്യും സഖ്യകക്ഷികളില്‍ നിന്ന് 10 പേര്‍ വരെ ഇന്ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. അമിത് ഷാ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടായേക്കുമെന്നും അതേസമയം ബിജെപി പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കില്ല എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേന്ദ്ര മന്ത്രിസഭയില്‍ പരമാവധി അംഗസംഖ്യ പ്രധാനമന്ത്രി അടക്കം 81 പേരാണ് (ലോക്‌സഭയുടെ ആകെ അംഗബലത്തിന്റെ 15 ശതമാനം). ബാക്കി മന്ത്രിമാര്‍ അടുത്ത പുനസംഘടനയിലായിരിക്കും വരുന്നത്. ആരൊക്കെ ഏതൊക്കെ വകുപ്പുകള്‍ കൈകാര്യം ചെയ്യണം എന്ന് മോദിയും അമിത് ഷായും തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.

ബിജെപിക്ക് വന്‍ വിജയം നല്‍കിയ പശ്ചിമ ബംഗാളില്‍ നിന്ന് കൂടുതല്‍ പ്രാതിനിധ്യം ഉണ്ടായേക്കും. ഒഡീഷയ്ക്കും മഹാരാഷ്ട്രയ്ക്കും ഝാര്‍ഖണ്ഡിനും ഹരിയാനയ്ക്കും മെച്ചപ്പെട്ട പ്രാതിധ്യമുണ്ടാകാനാണ് സാധ്യത. രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രധാനമന്ത്രി മോദിക്കും മന്ത്രിമാക്കും സത്യവാചകം ചൊല്ലി കൊടുക്കും.

2014ലേത് പോലെ രാഷ്ട്രപതി ഭവന്‍ വളപ്പിലെ ഫോര്‍കോര്‍ട്ടിലായിരിക്കും ഇത്തവണയും മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ 1989ല്‍ വിപി സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരെല്ലാം രാഷ്ട്രപതി ഭവന് ഉള്ളിലെ ദര്‍ബാര്‍ ഹാളിലാണ് സത്യപ്രതിജ്ഞ ചെയ്തത്. 1990ല്‍ ചന്ദ്രശേഖര്‍ ആണ് ഇത് ആദ്യം പുറത്തേയ്ക്ക് മാറ്റിയത്. പിന്നീട് 1998ല്‍ വാജ്‌പേയിയും 2014ല്‍ മോദിയും.

ALSO READ: സ്മൃതി ഇറാനിയുടെ അനുയായിയെ കൊന്നത് ബിജെപിക്കാര്‍ തന്നെ; മൂന്ന് പേര്‍ അറസ്റ്റില്‍

ബിംസ്റ്റെക് അംഗരാജ്യങ്ങളിലെ രാഷ്ട്രതലവന്‍മാര്‍ (ബംഗ്ലാദേശ്, മ്യാന്‍മര്‍, ശ്രീലങ്ക, തായ്‌ലാന്റ്, നേപ്പാള്‍, ഭൂട്ടാന്‍) ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുക്കും. അയല്‍ രാജ്യങ്ങള്‍ക്ക് പ്രധാന്യം നല്‍കുക എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ഇവര്‍ക്കുള്ള ക്ഷണം.

ആകെയുള്ള 8000ത്തോളം പേരില്‍ 5000ത്തോളം അതിഥികള്‍ വിദേശത്ത് നിന്നുള്ളവരാണ്. വിവിധ തരം വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കുന്നുണ്ട്. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ പ്രാദേശിക സമയം വച്ച് നോക്കുമ്പോള്‍ ഇന്ത്യന്‍ സമയം വൈകീട്ട് ഏഴ് മണിക്കുള്ള സത്യപ്രതിജ്ഞ ചടങ്ങ് കഴിഞ്ഞുള്ള ഭക്ഷണം ഈ രാജ്യങ്ങളില്‍ നിന്നുള്ളവരെ സംബന്ധിച്ച് വളരെ വൈകിയതാണ്. ഇത് രാഷ്ട്രപതി ഭവന്‍ കിച്ചന്‍ പരിഗണിക്കുന്നുണ്ട്.

സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷത്ത് നിന്ന് അടക്കമുള്ള വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, നയതന്ത്രജ്ഞര്‍, സ്ഥാനപതിമാര്‍, സിനിമ താരങ്ങള്‍, വ്യവസായികള്‍, പ്രവാസി ഇന്ത്യക്കാര്‍ തുടങ്ങി അതിഥികളുടെ വമ്പന്‍ പട തന്നെ മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഡല്‍ഹിയിലെത്തും.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാ ഗാന്ധിയും പങ്കെടുക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പങ്കെടുക്കും. അതേസമയം ആദ്യം പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പിന്മാറി. ആരൊക്കെ, ഏതൊക്കെ വകുപ്പുകള്‍ രണ്ടാം മോദി മന്ത്രിസഭയില്‍ കൈകാര്യം ചെയ്യും എന്നത് ഇനിയും വ്യക്തമാകേണ്ടതുണ്ട്.

ALSO READ: കൂടുതല്‍ കരുത്തനായി മോദി; വിമര്‍ശനങ്ങളെ എങ്ങനെ നേരിടും?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍