UPDATES

ട്രെന്‍ഡിങ്ങ്

അഞ്ച് വര്‍ഷമായി മോദി കവിത എഴുതിയിട്ടുണ്ടോ? ഇതാ ഒരു കവിത! ചോദ്യവും ഉത്തരവും നേരത്തെ തയ്യാര്‍ (വീഡിയോ)

ന്യൂസ് നാഷന്‍ ചാനലിന്റെ കാമറയും എഡിറ്റര്‍മാരും മോദിയെ ചതിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കവിത എഴുതിയിട്ടുണ്ടോ എന്നാണ് അഭിമുഖം നടത്തിയ ന്യൂസ് നാഷന്‍ അവതാരകനായ ദീപക് ചൗരസ്യക്ക് അറിയേണ്ടിയിരുന്നത്. കവി നരേന്ദ്ര മോദി എന്നാണ് അഭിമുഖകാരന്‍ വിശേഷിപ്പിക്കുന്നത്. മോദി ആവശ്യപ്പെട്ടത് പ്രകാരം ഒരാള്‍ മോദിക്ക് ഒരു ഫയല്‍ എത്തിക്കുന്നു. ഇതിലെ പേപ്പറുകളില്‍ നോക്കിയാണ് മോദി കവിത ചൊല്ലുന്നത്. അതേസമയം ന്യൂസ് നാഷന്‍ ചാനലിന്റെ കാമറയും എഡിറ്റര്‍മാരും മോദിയെ ചതിച്ചു. അവതാരകന്‍ ചോദിച്ച ചോദ്യവും പേപ്പറിലുണ്ട്. ചോദ്യങ്ങളും ഉത്തരമായി മോദി ഉദ്ധരിക്കുന്ന കവിതയുമെല്ലാമുള്ള കടലാസും കാണിക്കുന്നു.

ഇതേ വീഡിയോയില്‍ തന്നെയാണ് ബലാകോട്ടില്‍ വ്യോമാക്രമണത്തിന് പോയപ്പോള്‍ മേഘാവൃതമായി ആകാശത്ത് സഞ്ചരിച്ചതിനാല്‍ ഇന്ത്യന്‍ വിമാനങ്ങളെ പിടിക്കാന്‍ പാകിസ്താന്‍ റഡാറുകള്‍ക്ക് കഴിഞ്ഞില്ല എന്ന് മോദി പറഞ്ഞത്. ഇത് തന്റെ ആശയമായരുന്നുവെന്ന് മോദി പറഞ്ഞിരുന്നു. 1988ല്‍ തന്റെ കയ്യില്‍ ഡിജിറ്റല്‍ കാമറ ഉണ്ടായിരുന്നതായി. അതിലെടുത്ത കളര്‍ ഫോട്ടോ ഇ മെയിലില്‍ എല്‍കെ അദ്വാനിക്ക് അയച്ചുകൊടുത്തതായും മോദി പറയുന്നുണ്ട്.

1987-88 കാലത്താണ് ഞാന്‍ ആദ്യമായി ഡിജിറ്റല്‍ കാമറ ഉപയോഗിച്ചത്. അന്ന് വലിയ ഡിജിറ്റല്‍ കാമറകളാണ് ഉണ്ടായിരുന്നത്. അക്കാലത്ത് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇ മെയില്‍ ഉണ്ടായിരുന്നുള്ളൂ. അദ്വാനിജി ഒരു റാലി നടത്തിയിരുന്നു. ഞാന്‍ എന്റെ ഡിജിറ്റല്‍ കാമറയില്‍ അദ്വാനിജിയുടെ ഒരു കളര്‍ ഫോട്ടോ എടുത്ത് അദ്ദേഹത്തിന് ഇ മെയില്‍ വഴി അയച്ചുകൊടുത്തു. അക്കാലത്ത് വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇ മെയില്‍ ഉണ്ടായിരുന്നുള്ളൂ. ഞാനത് ഡല്‍ഹിയിലുള്ള അദ്വാനിജിക്ക് അപ്പോള്‍ തന്നെ അയച്ചുകൊടുത്തു. ഇത്ര വേഗം ഫോട്ടോ എത്തിയതില്‍ അദ്വാനി അദ്ഭുതപ്പെട്ടു – മോദി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍