ന്യൂസ് അപ്ഡേറ്റ്സ്

കന്യാസ്തീയെ അപമാനിച്ച സംഭവം; പി സി ജോർജ്ജിനെതിരെ അറസ്റ്റ് നടപടിയിലേക്ക് നീങ്ങും: വനിതാ കമ്മിഷൻ അധ്യക്ഷ

ലൈംഗികാരോപണം നേരിട്ട പി.കെ.ശശി എംഎൽഎയ്ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകും.

സഭകളിൽ കന്യാസ്ത്രീകൾക്കായി ആഭ്യന്തര പരാതിപരിഹാര സമിതി വേണമെന്ന് ദേശീയ വനിതാ കമ്മിഷൻ  അധ്യക്ഷ രേഖാ ശര്‍മ. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്തെന്ന് പരാതിയിൽ നടപടി ആവശ്യപ്പെട്ട് കൊച്ചിയിൽ സമരം ചെയ്ത കന്യാസ്ത്രീകൾക്ക് നീതി കിട്ടുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറയുന്നു. സഭ ഇപ്പോഴും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കുകയാണെന്നും അധ്യക്ഷ പറയുന്നു. കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രേഖ ശർമ .

ബലാൽസംഗക്കേസിൽ കന്യസ്ത്രീയെ അപമാനിച്ച് സംസാരിച്ച ന്യായീകരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്.  പി.സി. ജോർജ് എംഎൽഎ ഇതുവരെ കമ്മിഷനു മുന്നിൽ ഹാജരായില്ലെന്നും അവർ പറയുന്നു. സുഖമില്ല, തിരക്കാണ് എന്നിങ്ങനെ ഒാരോ ന്യായീകരണങ്ങൾ പി സി ജോർജ്ജിന്. ജോർജ് ഇനിയും ഹാജരായില്ലെങ്കിൽ അടുത്ത നടപടികളിലേക്കു കടക്കും. എംഎൽഎ, എംപി പദവികളേക്കാൾ മുകളിൽ അധികാരം കമ്മീഷനുണ്ട്.  അറസ്റ്റിന് ഉത്തരവിടാനും അധികാരമുണ്ട്. നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സ്പീക്കർക്കു കത്തയച്ചിട്ടുണ്ടെന്നും അവർ പറയുന്നു.  സ്ത്രീ സമൂഹത്തോടു മാപ്പു പറയാൻ പോലും അദ്ദേഹം തയാറായിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി.

അതേസമയം, ലൈംഗികാരോപണം നേരിട്ട പി.കെ.ശശി എംഎൽഎയ്ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകും. പരാതിക്കാരി പൊലീസിനു പരാതി കൈമാറാത്തത് അതിശയിപ്പിക്കുന്നെന്നും അവർ പ്രതികരിച്ചു. എംഎൽഎക്കെതിരായ  പാർട്ടി നടപടിയിൽ കാര്യമില്ല.  പരാതി പൊലീസിനു കൈമാറുകയാണു ചെയ്യേണ്ടത്. കമ്മിഷൻ സ്വമേധയാ കേസെടുക്കുകയും ഡിജിപിയിൽ നിന്നു വിശദീകരണം തേടുകയും ചെയ്തെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അവർ പറയുന്നു.  വിവിധ സർക്കാർ വകുപ്പുകളിൽ ഇപ്പോഴും ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലെന്ന് കുറ്റപ്പെടുത്തിയ രേഖാശർമ എല്ലാ സ്ഥാപനങ്ങളിലും ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കുന്നുവെന്നു സർക്കാർ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

“പെണ്‍കുട്ടികളെ 15 വയസ്സിൽ മഠത്തിൽ വിടരുത്; പ്രശ്നത്തിനു കാരണം പ്രായപൂർത്തിയാകുമ്പോഴത്തെ ലൈംഗിക ചോദന”: പിസി ജോർജ്

ബിഷപ്പിനെ ഇടയനെന്നാണ് പറയുന്നത്, എന്നാല്‍ കുഞ്ഞാടിനെ കൊന്നു തിന്ന അയാളാണ് സഭയെ അപമാനിച്ചത്- സാറാ ജോസഫ്

പി സി ജോര്‍ജ്ജ് ഇനി ബിജെപിയോടൊപ്പം; സന്തോഷത്തോടെ സ്വീകരിച്ചാലും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍