UPDATES

ട്രെന്‍ഡിങ്ങ്

നെടുങ്കണ്ടത്ത് രാജ് കുമാര്‍ നേരിട്ടത് ക്രൂര പീഡനം; മര്‍ദ്ദിക്കാന്‍ ഉപയോഗിച്ച ലാത്തികളും കുരുമുളക് സ്‌പ്രേയും കണ്ടെത്തി

രാജ് കുമാറിനെ കോടതിയില്‍ ഹാജരാക്കാതെ കസ്റ്റഡിയില്‍ വച്ച ജൂണ്‍ 12 മുതല്‍ 15 വരെ ക്രൂരമായി മര്‍ദ്ദിച്ചതായി പ്രതികള്‍ സമ്മതിച്ചു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിന് ഇരയായ രാജ് കുമാറിനെ മര്‍ദ്ദിക്കാന്‍ പൊലീസുകാര്‍ ഉപയോഗിച്ച ലാത്തികളും കുരുമുളക് സ്‌പ്രേയും കണ്ടെത്തി. ലാത്തികളിലൊന്ന് ഒടിഞ്ഞ നിലയിലാണ്. പൊലീസ് സ്റ്റേഷനിലെ ഒന്നാം നിലയിലുള്ള വിശ്രമ മുറിയില്‍ നിന്നാണ് തെളിവുകള്‍ കിട്ടിയത്. പ്രതികളുമായി എത്തി നടത്തിയ തെളിവെടുപ്പിലാണ് പൊലീസ് ലാത്തികളും കുരുമുളക് സ്‌പ്രേയും കണ്ടെത്തിയത്.

കസ്റ്റഡി മരണ കേസില്‍ രണ്ട് പൊലീസുകാര്‍ കൂടി തിങ്കളാഴ്ച അറസ്റ്റിലായിരുന്നു. എഎസ്‌ഐ സി ബി റെജിമോന്‍, ഡ്രൈവര്‍ നിയാസ് എന്നിവരാണ് അറസ്റ്റിലായത്. മുന്‍ എസ് ഐ സാബുവും സജീവ് ആന്റണിയും നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. രാജ് കുമാറിനെ കോടതിയില്‍ ഹാജരാക്കാതെ കസ്റ്റഡിയില്‍ വച്ച ജൂണ്‍ 12 മുതല്‍ 15 വരെ ക്രൂരമായി മര്‍ദ്ദിച്ചതായി പ്രതികള്‍ സമ്മതിച്ചു. എഎസ്‌ഐയുടെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു മര്‍ദ്ദനം. നിയാസാണ് കുരുമുളക് സ്േ്രപ പ്രയോഗിച്ചത് എന്ന് പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍