TopTop
Begin typing your search above and press return to search.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: രണ്ട് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം: രണ്ട് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. എസ് ഐ സാബു, സിപിഒ സജീവ് ആന്റണി എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ റിമാന്‍ഡിലിരിക്കേ പ്രതി രാജ് കുമാര്‍ കൊല്ലപ്പെട്ടത് മര്‍ദ്ദനത്തേയും ഉരുട്ടലിനേയും തുടര്‍ന്നാണ് എന്ന് വ്യക്തമായിരുന്നു.

അതേസമയം വൻ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച കാര്യങ്ങളിലേക്ക് അന്വേഷണം ഇപ്പോഴും വന്നിട്ടില്ല. ആരെല്ലാമാണ് രാജ് കുമാറിനെ കസ്റ്റഡിയെടുക്കേണ്ടി വന്ന സാഹചര്യത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ ഉൾപ്പെട്ടിട്ടില്ല. കോൺഗ്രസുകാരാണ് രാജ് കുമാറിനെ സ്ഥലത്തെത്തിച്ചതെന്നും അവരെ പൊലീസ് അറസ്റ്റ് ചെയ്യണമായിരുന്നെന്നും മന്ത്രി എംഎം മണി പറഞ്ഞിരുന്നു. അതെസമയം സിപിഎം നേതാക്കള്‍ നിയന്ത്രിക്കുന്ന സഹകരണ ബാങ്കുമായി ചേർന്നായിരുന്നു സാമ്പത്തിക തട്ടിപ്പ് നടന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Next Story

Related Stories