TopTop
Begin typing your search above and press return to search.

കനത്ത പിഴയുമായി ഇന്നു മുതല്‍ മോട്ടോര്‍ വാഹന ഭേദഗതി നിയമം പ്രാബല്യത്തില്‍, ഒരാഴ്ച വരെ ബോധവല്‍ക്കരണം

കനത്ത പിഴയുമായി ഇന്നു മുതല്‍ മോട്ടോര്‍ വാഹന ഭേദഗതി നിയമം പ്രാബല്യത്തില്‍, ഒരാഴ്ച വരെ ബോധവല്‍ക്കരണം

വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിലും ബ്ലൂടൂത്തിന്റെ സഹായത്തോടെ സംസാരിക്കുന്നതു പ്രശ്നമാകില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നിലപാട്

പുതുക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം സംസ്ഥാനത്ത് ഇന്ന് മുതല്‍ നിലവില്‍ വന്നതോടെ നിയമം ലംഘനങ്ങള്‍ക്ക് ഇനി നല്‍കേണ്ടി വരിക കനത്ത പിഴ. നിയമം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ കര്‍ശന പരിശോധനയും ഇന്നു മുതല്‍ ഉണ്ടാകും. ചൊവ്വാഴ്ച മുതല്‍ ബോധവല്‍ക്കരണവും, പരിശോധനയും വ്യാപിപ്പിക്കും. ഒരാഴ്ച വരെ ബോധവല്‍ക്കരണം തുടരും. ഇതിന് അതിന് ശേഷം മാത്രമാകും നിയമലംഘനം കണ്ടെത്താന്‍ പ്രത്യാക സ്ക്വാഡിനെ നിയമിക്കുകയുള്ളു എന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

പുതിയ നിയമപ്രകാരം നിലവില്‍ ചുമത്താറുള്ള പിഴയുടെ പത്തിരട്ടിയാണ് പുതിയ നിയമപ്രകാരം നല്‍കേണ്ടി വരിക. മദ്യപിച്ചു വാഹനം ഓടിച്ചാല്‍ 10000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 15000 രൂപയുമാണ് പിഴ. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച്‌ വണ്ടി ഓടിച്ചാല്‍ 10,000 രൂപ പിഴ നല്‍കേണ്ടതായി വരും. ഹെല്‍മെറ്റോ സീറ്റ് ബെല്‍റ്റോ ധരിക്കാതെ യാത്ര ചെയ്താല്‍ 1000 രൂപ പിഴ നല്‍കണം.

അമിത വേഗതയ്ക്കും വാഹനം ഓടിച്ചാല്‍ ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് 2000 രൂപയും മീഡിയം ഹെവി വാഹനങ്ങള്‍ക്ക് 4000 രൂപയുമാണ് പിഴ ഈടാക്കുക. ചുവപ്പ് സിഗ്‌നല്‍ തെറ്റിച്ചാല്‍ 10000 രൂപയും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചാല്‍ 5000 രൂപയും ഒന്നില്‍ കൂടുതല്‍ ആളുകളെ ഇരു ചക്രവാഹനത്തില്‍ കയറ്റിയാല്‍ 2,000 രൂപയും ഇന്നു മുതല്‍ ഒടുക്കേണ്ടി വരും.

പ്രായപൂര്‍ത്തിയാകാത്തവര്‍ വണ്ടി ഓടിച്ചാല്‍ രക്ഷകര്‍ത്താവിനോ, വാഹനത്തിന്‍റെ ഉടമയ്ക്കോ 25,000 രൂപ പിഴ ലഭിക്കാം. ഒപ്പം 3 വര്‍ഷം തടവ്, വാഹന റജിസ്ട്രേഷന്‍ റദ്ദാക്കല്‍ എന്നീ ശിക്ഷകളും ലഭിക്കാം. പ്രായപൂര്‍ത്തിയാകാത്തവര്‍ പിടിക്കപ്പെട്ടാല്‍ പിഴയ്ക്ക് പുറമെ വാഹനം ഇയാള്‍ക്ക് 25 വയസ്സ് തികയുന്നതു വരെ ലൈസന്‍സും അനുവദിക്കില്ല.

ഓവര്‍ലോഡിന് 20000 രൂപയാണ് പിഴ നല്‍കേണ്ടത്. ആംബുലന്‍സ് പോലുളള ആവശ്യ സര്‍വീസുകള്‍ക്ക് വഴി നല്‍കിയില്ലെങ്കില്‍ 10000 രൂപ പിഴ ഈടാക്കും.ലൈസന്‍സ് റദ്ദാക്കിയാല്‍ കമ്മ്യൂണിറ്റി റിഫ്രഷ് കോഴ്‌സിന് വിധേയമാകേണ്ടതായിട്ടുമുണ്ട്. ഇതിനെല്ലാം പുറമെ വാഹന റജിസ്ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.

എന്നാല്‍ വാഹനമോടിക്കുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറ്റകരമാണെങ്കിലും ബ്ലൂടൂത്തിന്റെ സഹായത്തോടെ സംസാരിക്കുന്നതു കുറ്റകരമാകില്ലെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ നല്‍കുന്ന സൂചന. പുതിയ ഭേദഗതി പ്രകാരം ഡ്രൈവിങ്ങിനിടെ 'കൈകളില്‍ പിടിച്ച്‌ ഉപയോഗിക്കുന്ന വാര്‍ത്താവിനിമയ സംവിധാനങ്ങള്‍' (ഹാന്‍ഡ്‌ഹെല്‍ഡ് കമ്യൂണിക്കേഷന്‍ ഡിവൈസസ്) ഉപയോഗിക്കുന്നതാണു കുറ്റകരമായി കണക്കാക്കുന്നത്. മോട്ടോര്‍ വാഹനനിയമത്തില്‍ അപകടകരമായ ഡ്രൈവിങ്ങിനെ സംബന്ധിക്കുന്ന 184 വകുപ്പിലെ സി ഉപവകുപ്പിലാണു ഇക്കാര്യം വ്യക്തമാക്കുന്നത്. ഭേദഗതി പ്രകാരം മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്ത് വഴി കാറിലെ സ്പീക്കറുകളുമായി ബന്ധിപ്പിച്ചു സംസാരിക്കുന്നത് ഇതിന്റെ പരിധിയില്‍ പെടില്ലെന്നുമാണ് നിലപാട്.

- 'എന്തുകൊണ്ട് അടുക്കളയില്‍ കയറില്ല? ഉള്ളംകാലില്‍ ഊതി നിദ്രയുടെ ആഴം അളക്കും.'-ഭവനഭേദനത്തിന്റെ 'എന്‍ജിനിയറിങ്' വിശദീകരിച്ച്‌ ഒരു മുന്‍ കള്ളന്‍

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി


Next Story

Related Stories