UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിശ്വ ഭാരതി സർവകലാശാലാ ക്യാംപസിൽ നവദമ്പതികൾ മരിച്ച നിലയിൽ

രാത്രിയിൽ എങ്ങനെയാണ് ഇവർ ക്യാപസിൽ എത്തിയതെന്ന് വ്യക്തമല്ലെന്ന് സർവകലാശാല വക്താവ് പ്രതികരിച്ചു.

പശ്ചിമ ബംഗാളിലെ വിശ്വ ഭാരതി സർവലാശാലാ ക്യാംപസിൽ നവദമ്പതികൾ ദുരൂഹ സാഹച്യത്തിൽ മരിച്ച നിലയിൽ. ക്യാംപസിലെ ലാംഗ്വേജ് അൻഡ് കൾചറൽ ഡിപ്പാർട്ട്മെന്റായ ചീന ഭാവനയ്ക്ക് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 18 കാരനായ സോമനാഥ് മഹാതോ, 19 കാരിയായ അബന്തിക എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഭോൽപൂറിലെ ശ്രീനന്ദ ഹൈസ്കൂൾ വിദ്യാർത്ഥികളായ ഇരുവരും അടുത്തിടെയാണ് വിവാഹിതരായതെന്ന് പോലീസ് അറിയിച്ചു. എന്നാൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ മരണ കാരണങ്ങൾ ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങൾ വ്യക്തമാവുകയുള്ളു എന്നും അധികൃതർ പറയുന്നു.

ഇന്ന് രാവിലെയാണ് ക്യാപസിലെ സുരക്ഷാ ഉദ്യോഗസ്ഥർ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടർന്ന് പോലീസിനെ അറിയിക്കുകയായിന്നു. എന്നാൽ രാത്രിയിൽ എങ്ങനെയാണ് ഇവർ ക്യാപസിൽ എത്തിയതെന്ന് വ്യക്തമല്ലെന്ന് സർവകലാശാല വക്താവ് പ്രതികരിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍