ന്യൂസ് അപ്ഡേറ്റ്സ്

മണ്ഡലം കണ്‍വെൻഷനുകൾ പൂർത്തിയാക്കി, മുന്നുദിവസം 25,000 കുടുംബ സംഗമം; പ്രചാരണത്തിൽ ബഹുദുരം മുന്നേറി സിപിഎം

നാലുദിവസംകൊണ്ട് ബൂത്തുതലത്തിൽ കാൽലക്ഷം കുടുംബസംഗമങ്ങളും പൊതുയോഗങ്ങളും നടത്താനാണ് അടുത്ത നീക്കം.

ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർ‌ണയം അനായാസം പൂർത്തിയാക്കിയതിന് പിറകെ പ്രചാരണ പരിപാടികളിലും ബഹുദുരം പിന്നിട്ട് എൽഡിഎഫ്. യുഡിഎഫ്, ബിജെപി മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം പോലും പുര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് എൽ‌ഡിഎഫ് മുൻതൂക്കം നേടിയിരിക്കന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിറകെ 14 ജില്ലയിലും മണ്ഡലം കൺവെൻഷനുകളും ഇതിനോടകം എൽഡിഎഫ് പൂർത്തിയാക്കിയിട്ടുണ്ട്. ഇനി അടിത്തട്ടിലേക്കിറങ്ങിയുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുകയാണ് മുന്നണി. മുന്നു ദിവസം കൊണ്ട് ബൂത്തുതലത്തിൽ കാൽലക്ഷം കുടുംബസംഗമങ്ങളും പൊതുയോഗങ്ങളും നടത്താനാണ് അടുത്ത നീക്കം.

മാർച്ച് 19 മുതൽ 22 വരെ സിപിഎം നടത്തിവരുന്ന ഇ.എം.എസ്.-എ.കെ.ജി ദിനാചരണം ഇത്തവണ ഇത് തിരഞ്ഞെടുപ്പ് പരിപാടികളാക്കി കൂടി മാറ്റാനാണ് പുതിയ നീക്കം. ഇത് കുടുംബസംഗമത്തിലേക്കും പ്രാദേശിക പൊതുയോഗത്തിലേക്കും മാറ്റിയുള്ള പദ്ധതികളാണ് അണിയറയിൽ ഒരുങ്ങുന്നത്. 24,970 ബൂത്തുകളാണ് കേരളത്തിലുള്ളത്. മുന്നണിയിലെ ഘടകകക്ഷികളെല്ലാം ഇതിനോടകം ബൂത്തുതലത്തിൽ കമ്മിറ്റികളുണ്ടാക്കിയിട്ടുണ്ട്. 21-നകം ഇത് എൽ.ഡി.എഫ്. കമ്മിറ്റികളാക്കി മാറുകയും സംസ്ഥാനത്തെ എല്ലാ ബൂത്തിലും കുടുംബസംഗമം പൂർത്തിയാക്കുകയുമാണ് ലക്ഷ്യം. സിപിഎം സി.പി.ഐ പാർട്ടികൾ ഇതിനകം എല്ലാ ബൂത്തിലും കുടുംബയോഗം പൂർത്തിയാക്കിയിട്ടുണ്ട്. അതിനുപുറമേയാണ് മുന്നണിയുടെ കുടുംബസംഗമം. ഇടത് കൂട്ടായ്മകളൊരുങ്ങന്ന മുറയ്ക് മന്ത്രിമാരടക്കം ഉൾ‌പ്പെടുത്തുന്ന തരത്തിലും, ബൂത്തുതലത്തിൽ എത്താനാവുന്ന നേതാക്കളും പരമാവധി യോഗങ്ങളിലെത്തിക്കാനുമായിരിക്കും ശ്രമം.

അതേസമയം, പ്രചാരണദിവസങ്ങള്‍ക്കിടയില്‍ കടന്നുവരുന്ന വിഷു, ഈസ്റ്റർ ആഘോഷങ്ങൾക്കായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധിനൽകിയുള്ള പ്രവർത്തനമാണ് ഇടതുമുന്നണി രൂപംനൽകുന്നത്. ഏപ്രിൽ മുതലാണ് സ്ഥാനാർത്ഥികളുടെ പൊതുയോഗങ്ങളും മറ്റ് പരിപാടിളും. അതുവരെ ഗൃഹസന്ദർശനത്തിയുള്ള പരിപാടികളാണ് പ്രധാന പ്രചാരണപരിപാടികൾ.

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍