Top

ദേശീയ പാത വികസനം: മുൻഗണനാ ക്രമം മാറ്റിയ ഉത്തരവ് ഇപ്പോഴും റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ

ദേശീയ പാത വികസനം: മുൻഗണനാ ക്രമം മാറ്റിയ ഉത്തരവ് ഇപ്പോഴും റദ്ദാക്കിയിട്ടില്ലെന്ന് മന്ത്രി ജി സുധാകരൻ
ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ച ദേശീയ പാതാ സ്ഥലമേറ്റെടുക്കൽ വിജ്ഞാനം റദ്ദാക്കിയെന്ന് കേന്ദ്ര സര്‍ക്കാർ വാദം തള്ളി സംസ്ഥാന സർക്കാർ. വിവാദ ഉത്തരവ് കേന്ദ്രം റദ്ദാക്കിയതായി വിവരം  ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കേന്ദ്രം പുറപ്പെടുവിച്ച ഭേദഗതി ഉത്തരവ് തികച്ചും അവ്യക്തമാണ്. ഭൂമി ഏറ്റെടുക്കല്‍ നിര്‍ത്തിവച്ചത് റദ്ദാക്കാനോ മുന്‍ഗണനാപട്ടികയില്‍പ്പെടുത്താനോ നടപടിയില്ലെന്നും ജി.സുധാകരന്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേശീയ പാതാ അതോറിറ്റി ചെയര്‍മാനും നിതിന്‍ ഗഡ്കരിക്കും മന്ത്രി കത്തയച്ചതായും അദ്ദേഹം വ്യക്തമാക്കി പറുയുന്നു.

കേരളത്തിലെ ദേശീയ പാത വികസനം മുൻഗണനാ പട്ടിക ഒന്നിൽ ഇപ്പോഴും ഉൾപ്പെടുത്തിയിട്ടില്ല. ജില്ലകളിലെ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച് വിവരങ്ങൾ സമർപ്പിച്ചിട്ടും വിജ്ഞാപനം പുറപ്പെടുവിക്കാൻ ദേശീയ പാത അതോറിറ്റി തയ്യാറായിട്ടില്ലെന്നും ജി സുധാകരൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തിൽ വ്യക്തത വരുത്താനായി പൊതുമരാമത്ത് സെക്രട്ടറി തിങ്കളാഴ്ച ദേശീയ പാത വികസന അതോറിറ്റി ചെയർമാനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.  സമയബന്ധിതമായി അവക്ക് അംഗീകാരം നൽകി വിജ്ഞാപനം പുറപ്പെടുവിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും ജി സുധാകരൻ ആവശ്യപ്പെട്ടു.

ഭുമിയേറ്റെടുക്കൽ വിജ്ഞാപനത്തിൽ കേരളത്തെ മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കി വിജ്ഞാപനം ഇറക്കിയത് വൻ വിവാദത്തിന് വഴിവച്ചിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരൻ പിള്ളയുടെ ഇടപെടലാണ് ഇതിന് പിന്നിലെന്നായിരുന്നു സർക്കാറിന്റെ ആരോപണം. എന്നാൽ ഇതിന് പിറകെ മുന്‍ഗണന വിജ്ഞാപനം റദ്ദാക്കിയതായി വ്യക്തമാക്കി കേന്ദ്രഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി മാധ്യമങ്ങളെ കണ്ടിരുന്നു. ദേശീയപാത വികസനത്തില്‍ കേരളത്തോട് യാതൊരു വിവേചനവും കേന്ദ്രസര്‍ക്കാര്‍ കാണിക്കില്ലെന്നും നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു.

Also Read-  “തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ 14 പേരെ കൊന്നു എന്നെഴുതുന്നത് എന്തടിസ്ഥാനത്തിലാണ്? ആകെ കൊന്നത് ഏഴുപേരെയാണ്”; റിസ്ക്കെടുക്കാന്‍ നോക്കുന്ന സര്‍ക്കാര്‍ ഇത് ഓര്‍മ്മിക്കുന്നത് നന്ന്

Next Story

Related Stories