ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് ഡിജിപി; സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രവേശിപ്പിക്കും

മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവര്‍ത്ത യൂനിയന്‍ സംസ്ഥാന പോലീസ് മേധാവി, പത്തനംതിട്ട ജില്ലാകളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കിയിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആട്ടവിശേഷത്തിനായി നടതുറക്കുന്ന സാഹചര്യത്തില്‍ മാധ്യമങ്ങള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായ ശേഷം മാധ്യമ പ്രവര്‍ത്തകരെ പ്രവേശിപ്പിക്കുമെന്നും പോലീസ് മേധാവി വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

തിങ്കളാഴ്ച് മാത്രമേ സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടുകയുള്ളു എന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. നിലക്കല്‍ ബെയ്‌സ് ക്യാംപ് വരെ പ്രവേശനം അനുവദിക്കുമെന്നുമായിരുന്നു അറിയിപ്പ്. എന്നാല്‍ ഇതിന് വിരുദ്ധമായി ഇലവുങ്കലില്‍ വച്ചുതന്നെ മാധ്യമങ്ങളെ തടഞ്ഞതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. തിങ്കള്‍ രാവിലെ 8ന് കടത്തിവിട്ടാല്‍ മതിയെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമുണ്ടെന്ന് അറിയിച്ചുകൊണ്ടായിരുന്നു പോലീസ് നടപടി മാധ്യമ പ്രവര്‍ത്തകരെ പൊലീസ് മടക്കി അയച്ചു. ഇതോടെ വന്യമൃഗങ്ങള്‍ ഉള്ള സ്ഥലങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ കുടങ്ങിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

അതേസമയം, ശബരിമലയില്‍ നിലനില്‍ക്കുന്ന നിരോധനാജ്ഞയുടെ മറവില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള പത്ര പ്രവര്‍ത്ത യൂനിയന്‍ സംസ്ഥാന പോലീസ് മേധാവി, പത്തനംതിട്ട ജില്ലാകളക്ടര്‍, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.

നടതുറക്കുന്ന ദിവസം മാത്രമേ മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടുകയുള്ളു എന്ന നിലപാട് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും കെയുഡബ്ല്യുജെ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.

‘ചാവേറുകളാ’യി ഇരുമുടിക്കെട്ടുമായി ആര്‍എസ്എസ് ശബരിമലയിലേക്ക്; ഭക്തര്‍ സന്നിധാനത്തുണ്ടാവുമെന്ന് കര്‍മ്മസമിതി

ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; ആവശ്യമെങ്കില്‍ സന്നിധാനത്ത് വനിതാ പോലീസിനെ വിന്യസിക്കും

എന്തുകൊണ്ടാണ് ഈ ഉപതിരഞ്ഞെടുപ്പ് കേരളത്തിന് നിര്‍ണായകമാവുന്നത്? മഞ്ചേശ്വരം പ്രതികരിക്കുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍