UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സുനന്ദ പുഷ്‌കറിന്റെ മരണം: ശശി തരൂര്‍ ജൂലൈ ഏഴിന് ഹാജരാവണം

സുനന്ദ അയച്ച ഇമെയിലുകളും സോഷ്യല്‍ മീഡിയ സന്ദേശങ്ങളും ‘ആത്മഹത്യാക്കുറിപ്പായി’ കണക്കാക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

സുനന്ദ പുഷ്‌കറിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിചാരണ നേരിടണമെന്ന് ഡല്‍ഹി കോടതിയുടെ ഉത്തരവ്. സുനന്ദ പുഷ്‌കറിന്റെ ഭര്‍ത്താവും കോണ്‍ഗ്രസ് എംപിയുമായ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം അംഗീകരിച്ചാണ് കോടതി നടപടി. കഴിഞ്ഞ മാസം 14നാണ് ഡല്‍ഹി പോലിസ് കുറ്റപത്രം സമര്‍പ്പിച്ചത്. ജൂലൈ ഏഴിനു തരൂര്‍ നേരിട്ട് ഹാജരാവണമെന്നാണ് കോടതിനിര്‍ദേശം.
സുനന്ദ അയച്ച ഇമെയിലുകളും സോഷ്യല്‍ മീഡിയ സന്ദേശങ്ങളും ‘ആത്മഹത്യാക്കുറിപ്പായി’ കണക്കാക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. മരണത്തിന് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ജീവിതത്തിലെ നിരാശ വ്യക്തമാക്കി സുനന്ദ തരൂരിന് ഇമെയില്‍ അയച്ചിരുന്നതായി പൊലീസ് പറയുന്നു. ‘ജീവിക്കാന്‍ ആഗ്രഹമില്ല. എന്റെ എല്ലാ പ്രാര്‍ഥനയും മരണത്തിനു വേണ്ടിയാണ്’ എന്നതായിരുന്നു മരിക്കുന്നതിന് ഒന്‍പതു ദിവസം മുന്‍പ് സുനന്ദ തരൂരിനയച്ച ഇ മെയിലിന്റെ ഉള്ളടക്കമെന്നാണ് പോലിസ് കോടതിയെ അറിയിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍