UPDATES

നിപ: യുവാവിന്റെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ, അമ്മയുമായി സംസാരിച്ചു

നിപ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍.

നിപബാധയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനില കാര്യമായ പുരോഗതിയുണ്ടെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ഇന്ന് വൈകീട്ടാണ് യുവാവിന്റ ആരോഗ്യനില വ്യക്തമാക്കിക്കൊണ്ട് പുതിയ ബുള്ളറ്റിൻ പുറത്തിറക്കിയത്. ഇന്‍റര്‍കോം വഴിയാണ് യുവാവ് അമ്മയോട് സംസാരിച്ചതെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

ആരോഗ്യനിലയില്‍ കാര്യമായ മാറ്റം കാണിക്കുന്നുണ്ട്. സ്വന്തമായി ഭക്ഷണം കഴിക്കാനും, സംസാരിക്കാനും സാധിക്കും. പനിയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ടെങ്കിലും ഇടക്കിടെ നേരിയ തോതില്‍ പനി കാണിക്കുന്നു. ഇത് മാത്രമാണ് ആശങ്ക ബാക്കി നിര്‍ത്തുന്ന കാര്യമെന്നും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ശരീരം ബാലൻസ് ചെയ്യാന്‍ ഇപ്പോഴും കഴിയുന്നില്ല, നില്‍ക്കാനോ ഇരിക്കാനോ സാധിക്കാത്ത അവസ്ഥയും നിലവിലുണ്ട്.

അതിനിടെ, യുവാവിന് ചികിത്സ നിശ്ചയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. ഇതിന്റെ ഭാഗമായി ആശുപത്രി അധിക്യതരും, മെഡിക്കൽ ബോർഡും ഇന്ന് യോഗം ചേർന്നിരുന്നു. കഴിഞ്ഞ തവണ കോഴിക്കോട് നിപ ബാധിതര്‍ക്ക് ചികിത്സ നല്‍കിയ ഡോക്ടര്‍മാരുടെ സംഘവും ഇതിനായി കൊച്ചിയില്‍ തുടരുന്നുണ്ട്. എന്നാൽ ഓസ്ട്രേലിയയില്‍ നിന്നും കൊണ്ടു വന്ന മരുന്ന് ഇതുവരെ ഇയാള്‍ക്ക് നല്‍കിയിട്ടില്ലെന്നാണ് വിവരം.

അതിനിടെ, എറണാകുളത്ത് റിപ്പോർട്ട് ചെയ്ത നിപ വൈറസ് ബാധ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന നിഗമനത്തിലാണ് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുമെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചര്‍. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യങ്ങളോടായിരുന്നു കെകെ ഷൈലജ ടീച്ചറുടെ പ്രതികരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പോലെ ഒരു മേഖലാ കേന്ദ്രം കോഴിക്കോട് സ്ഥാപിക്കണമെന്നാണ് സര്‍ക്കാറിന്റെ ആവശ്യമെന്നും മന്ത്രിയെ ബോധിപ്പിച്ചതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പോലെരു കേന്ദ്രം തുടരാൻ നിലവില്‍ കേന്ദ്രം അനുവദിച്ച ഫണ്ട് പോര. അനുകൂലമായ നിലപാടാണ് ഇക്കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി സ്വീകരിച്ചത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പലതവണ സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. ഇന്നത്തെ കൂടിക്കാഴ്ചയില്‍ ഇക്കാര്യം വീണ്ടും അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കും എന്നാണ് കേന്ദ്രആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയതെന്നും മന്ത്രി പറയുന്നു.

നീറ്റ് പരീക്ഷയിൽ പിറകിലായതിന് ആത്മഹത്യ: ട്രെയിനിന് മുന്നിൽ പൊലിഞ്ഞത് പള്ളിക്കണ്ടി കടപ്പുറത്തെ ആദ്യ ഡോക്ടറെന്ന സ്വപ്നം

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍