UPDATES

നിപ സംശയിക്കുന്നത് ഒരാളിൽ മാത്രം; ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് വിദഗ്ദർ

കഴിഞ്ഞ തവണ ഒന്നിലധികം പേർക്ക് ബാധിച്ച ശേഷമാണ് കണ്ടെത്തിയതെന്ന സാഹചര്യത്തിൽ നിന്നും തീർത്തും വ്യത്യസ്ഥമാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അധികൃതർ പറയുന്നു.

എറണാകുളത്ത് വിദ്യാർത്ഥി നിപ വൈറസ് ബാധ സംശയിച്ച് ചികിൽസയിൽ കഴിയുന്ന് അവസ്ഥയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ദർ. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മേലയിൽ കഴിഞ്ഞ വർഷം ഉണ്ടായ നിപ ബാധയുണ്ടാക്കിയ സാഹചര്യം ഇത്തവണ ഉണ്ടാകില്ലെന്നാണ് വിദഗ്ദരുടെ നിലപാടെന്ന് ദി ഹിന്ദു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട്ടെ നിപ ബാധ നിയന്ത്രണ വിധേയമായിരുന്നെങ്കിലും ഒരു നിശ്ചിത ഇടവേളയിൽ ഇത് ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് അന്ന് തന്നെ വിലയിരുത്തിയിരുന്നു. മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ വളരെ വേഗം ജാഗ്രത പുലർത്താനും അധിതർക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന് പുറമെയാണ് വൈറസ് ബാധ സംശയിക്കുന്ന യുവാവിനെ കണ്ടെത്താനായത്. ഇൻഡക്സ് കെയ്സ് എന്ന് കരുതാവുന്ന 23 കാരൻ നിലവിൽ ചികിൽസയിലാണ്. കഴിഞ്ഞ തവണ ഒന്നിലധികം പേർക്ക് ബാധിച്ച ശേഷമാണ് കണ്ടെത്തിയതെന്ന സാഹചര്യത്തിൽ നിന്നും തീർത്തും വ്യത്യസ്ഥമാണ് ഇപ്പോഴത്തെ അവസ്ഥയെന്നും അധികൃതർ പറയുന്നു.

നിലവിൽ വൈറസ് ബാധ സംശയിക്കുന്ന വ്യക്തി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ഐസൊലേറ്റഡ് വാർഡ് ഉൾപ്പെടെ സജ്ജീകരിച്ച് മികച്ച പരിചരണമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നൽകിവരുന്നത്. അതിനാൽ മറ്റെവിടെയും ഇത്തരം രോഗബാധ നിപ്പോർട്ട് ചെയ്യാത്തതിനാൽ അശങ്കയ്ക്കിടയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കഴിഞ്ഞ വർഷത്തെ അനുഭവം മുന്നിൽ കണ്ട് സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും അടിയന്തിര ഐസൊലേഷൻ വാർഡ് ഉൾപ്പെടെയുള്ള സൗര്യങ്ങൾ ഒരുക്കാൻ നടപടികൾ പൂർത്തിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ പർകർച്ച വ്യാധി വിഭാഗം മേധാവിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വൈറസ് ബാധ സംശയിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ രക്തസാമ്പിളുകളുടെ പരിശോധനാ ഫലം പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഇന്ന് ലഭിക്കും. പരിശോധനഫലം എന്ത് തന്നെ ആയാലും പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കി നടത്തണമെന്നാണ് ആരോഗ്യ മന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശം. വൈറസ് ബാധ സ്ഥിരീകരിക്കുകയാണെങ്കിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനാണ് നീക്കം.

ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകൾക്ക് പുറമെ കോട്ടയത്തും ഐസലേഷൻ വാർഡുകൾ തുറന്നിട്ടുണ്ട്. വിദ്യാർത്ഥിയുമായി അടുത്തിടപഴകിയ വീട്ടുകാർ അടക്കം 86 പേർ നിലവിൽ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ ആരോഗ്യ സ്ഥിതി അടക്കം വിശദീകരിക്കാൻ രാവിലെ ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
നിപ: പൊതുജനങ്ങളുടെ സംശയങ്ങൾ ദുരീകരിക്കാൻ കൺട്രോൾ റൂം, നമ്പർ 1077

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍