ന്യൂസ് അപ്ഡേറ്റ്സ്

നിപ; ചികിത്സയിലായിരുന്ന രണ്ടു പേര്‍കൂടി മരിച്ചു

നിപാ രോഗലക്ഷണങ്ങളുമായി ചികില്‍സയിലിരിക്കെ മരിച്ചവരുടെ എണ്ണം ആറായി.

നിപ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി കോഴിക്കോട് രണ്ട് പേര്‍ കൂടിമരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന രാജന്‍ അശോകന്‍ എന്നിവരാണ് ഇന്ന് രാവിലെ മരിച്ചത്. നിപ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്ന ഇരുവരുടെയും സാംപിളുകള്‍ കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതോടെ നിപ രോഗലക്ഷണങ്ങളുമായി ചികില്‍സയിലിരിക്കെ മരിച്ചവരുടെ എണ്ണം ആറായി. എന്നാല്‍ നാലുപേരുടെ മരണം മാത്രമാണ് നിപ വൈറസ് ബാധമുലമെന്ന് ആരോഗ്യവകുപ്പ് ഇതു വരെ സ്ഥിരീകരിച്ചിട്ടുളളത്. 25 പേരോളം സമാന രോഗ ലക്ഷണങ്ങളോടെ നിലവില്‍ ചികില്‍സ തേടിയിട്ടുള്ളത്. വൈറസ് ആശങ്ക സംബന്ധിച്ച സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര മെഡിക്കല്‍ സംഘം ഇന്ന കോഴിക്കോട് പരിശോധന നടത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍