UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അയോധ്യയിലെ രാമക്ഷേത്രം: നിലപാട് മാറ്റി വിഎച്ച്പി, ലോക്സഭാ തിരഞ്ഞെടുപ്പ് തീരും വരെ പ്രക്ഷോഭമില്ല

ഈ സമയത്ത് രാമക്ഷേത്രത്തിനായി പ്രക്ഷോഭത്തിനിറങ്ങിയാൽ അത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടും.

അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കണമെന്ന ആവശ്യം ബിജെപി രാഷ്ട്രീയമായുൾപ്പെടെ ഉയർത്തുന്ന സാഹചര്യത്തിൽ നിലപാട് മയപ്പെടുത്തി വിശ്വ ഹിന്ദു പരിഷത്ത്. ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന ഭൂമിക്ക് പുറമെയുള്ള സ്ഥലം ഉടമകൾക്ക് വിട്ടുനൽകാൻ അനുവദിക്കണമെന്ന് കേന്ദ്ര സർക്കാർ നേരിട്ട് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടതിനു പിറകെയാണ് വിഎച്ച് പിയുടെ പിൻവലിയൽ. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇതു കഴിയും വരെ നാലുമാസത്തേത്ത് അയോധ്യ വിഷയത്തിൽ പ്രക്ഷോഭത്തിനില്ലെന്നാണ് വിഎച്ച്പി നിലപാട്. കുംഭമേളയോട് അനുബന്ധിച്ച് നടന്ന ധർമ സൻസദിൽ ക്ഷേത്ര നിർമാണത്തിന് ഓർഡിനൻസ് എന്ന ആവശ്യത്തിന് നിന്നും പുറകോട്ട് പോയതിന് പിറകെയാണ് പ്രഖ്യാപനം. ധർമ സൻസദിലെ തീരുമാന പ്രകാരമാണ് വിഎച്ച്പിയുടെ പുതിയ നിലപാടെന്നും സംഘടന പറയുന്നു.

ഈ സമയത്ത് രാമക്ഷേത്രത്തിനായി പ്രക്ഷോഭത്തിനിറങ്ങിയാൽ അത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടും. അതോടെ രാമക്ഷേത്രമെന്നത് വെറും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയം മാത്രമായി മാറും. ഈ സാഹചര്യത്തിലാണ് സംഘടന തീരുമാനം. നാലുമാസത്തേക്ക് വിഎച്ച്പി സമരപരിപാടികൾ ഉൾപ്പെടെ നടത്തില്ലെന്നും വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വർ‌ക്കിങ്ങ് പ്രസിഡന്റ് അലോക് കുമാർ പറയുന്നു.

കോടതിക്ക് വിധിക്ക് വിധേയമായി പ്രവർത്തിക്കാനാണ് വിഎച്ച്പിയുടെ തീരുമാനം. എന്തെങ്കിലും അടിന്തിരമായി സംഭവിച്ചാൽ മത നേതാക്കളുടെ നിർദേശത്തിന് അനുസരിച്ച പ്രവർത്തിക്കും. കോടതി വിധി വൈകിയാലും സമാനമായ നിലപാടാണ് സംഘടന സ്വീകരിക്കുക. വിഎച്ച്പിയുടെ തീരുമാനത്തിൽ മാറ്റങ്ങളിലെന്നും വർ‌ക്കിങ്ങ് പ്രസിഡന്റ് പറയുന്നു. വിഎച്ച്പി സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും അദ്ദേഹം ഇന്ത്യൻ എക്സ്പ്രസിനോട്‌ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍