ട്രെന്‍ഡിങ്ങ്

ശബരിമലയിൽ ട്രാൻസ്ജെന്‍ഡേഴ്സിന് ദർശനം നടത്താൻ തടസമില്ല: തന്ത്രി

ട്രാൻസ് ജെൻഡേഴ്സിന്റെ ദർശനം സംബന്ധിച്ച് പന്തളം കൊട്ടാരത്തിനും സമാന നിലപാടാണെന്നും റിപ്പോർട്ട് പറയുന്നു.

ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സ് വിഭാഗത്തിൽപെട്ടവർക്ക് ദര്‍ശനം നടത്തമാമെന്ന് ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര്. ട്രാൻസ് ജെൻഡേഴ്സിസ് ദർശനം നടത്തുന്നതിന് യാതൊതൊരുവിധ തടസവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയതായി പ്രമുഖ ദേശീയ ദിനപ്പത്രം ദി ഹിന്ദു റിപ്പോർട്ട് പറയുന്നു.

ട്രാൻസ് ജെൻഡേഴ്സിസ് ദർശനം സംബന്ധിച്ച് പന്തളം കൊട്ടാരത്തിനും സമാന നിലപാടാണെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഇവർ യുവതികളുടെ വേഷം ധരിച്ചെത്തുന്നത് പ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കുമെന്നും പന്തളം കൊട്ടാരം നിര്‍വാക കമ്മിറ്റി സെക്രട്ടറി കെപി നാരായണ വര്‍മ്മ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ശബരിമല ദർശനത്തിനെത്തിയ ട്രാന്‍സ്ജെന്‍ഡേഴ്സിനെ കഴിഞ്ഞ ദിവസം എരുമേലിയില്‍ തടഞ്ഞ പൊലീസിന്റെ നടപടി ശരിയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഉദ്യോഗസ്ഥരുടെ ഇടപെടൽ സമയോജിതമാണെന്ന പ്രതികരിച്ച അദ്ദേഹം യുവതികളുടെ വേഷത്തില്‍ എത്തിയാണ് അവരെ തടയാന്‍ കാരണമെന്നും വ്യക്തമാക്കുന്നു. അത്തരത്തിൽ അവര്‍ അവിടെയെത്തിയാൽ അനാവശ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ശബരിമലയില്‍ അത്തരം പ്രശ്നങ്ങളുണ്ടാകാതിക്കാനായിരുന്നു പോലീസ് ശ്രമിച്ചതെന്നും അദ്ദേഹം പറയുന്നു. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ടാനങ്ങളും സംരക്ഷിക്കേണ്ട ചുമതല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഉണ്ടെന്നും വര്‍മ്മ പറയുന്നു.

‘അയ്യപ്പന്റെയടുത്ത് ഞങ്ങളല്ലേ പോവേണ്ടത്, സാരി ചുറ്റിയതാണോ അവരുടെ പ്രശ്നം?’ ശബരിമലയില്‍ പോലീസ് തടഞ്ഞ ട്രാന്‍സ്ജെന്‍ഡറുകള്‍ ചോദിക്കുന്നു

ഇനി മുഖ്യമന്ത്രിയുടെ പുറകെ നടക്കില്ല, ശബരിമലയില്‍ ദളിത്, ആദിവാസി യുവതികള്‍ കയറിയിരിക്കും; പിണറായി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്നു- സണ്ണി.എം.കപിക്കാട്

മലകയറണമെങ്കില്‍ ആണ്‍വേഷം ധരിക്കണമെന്ന് പോലീസ്, ‘മറ്റേ പണി’ക്ക് പോവുന്ന നിങ്ങള്‍ ഭക്തരല്ലല്ലോ’ എന്ന് ചോദ്യം; ശബരിമലക്ക് പുറപ്പെട്ട ട്രാന്‍സ്ജന്‍ഡര്‍മാരെ തടഞ്ഞു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍