UPDATES

പ്രളയത്തിന് മുന്‍പ് ഡാമുകളിൽ അധിക ജലം സൂക്ഷിച്ചിരുന്നില്ല; കണക്കുകൾ നിരത്തി വൈദ്യുതി ബോര്‍ഡ്‌

ഡാമുകളിലെ അമിത ജലമാണ് പ്രളയത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന തരത്തിലുള്ള വാദങ്ങൾ തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചുള്ളതാണ്.

സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന് മുന്‍പ് ഡാമുകളിൽ അധിക ജലം സൂക്ഷിച്ചിരുന്നെന്ന ആരോപണങ്ങള്‍ തള്ളി വൈദ്യത ബോർഡ്. മുൻ വർഷങ്ങളിൽ ജല സംഭരണികളിൽ ഉണ്ടായിരുന്ന വെള്ളത്തിന്റെ അളവുകൾ നിരത്തിയാണ് ഡാമുകളിൽ അമിത ജലം ശേഖരിച്ചെന്ന വാദം വൈദ്യത ബോർഡ് നിരാകരിക്കുന്നത്. 2018ല്‍ 23.8 ശതമാനമായിരുന്നു കരുതല്‍ ശേഖരമായുണ്ടായ ജലം. 2015ല്‍ ഇതിനേക്കാള്‍ കൂടുതലുണ്ടായിരുന്നെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ഡാമുകളിലെ അമിത ജലമാണ് പ്രളയത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന തരത്തിലുള്ള വാദങ്ങൾ തെറ്റിദ്ധാരണ പരത്താന്‍ ഉദ്ദേശിച്ചുള്ളതാണ്. ഡാമുകളിലെ ജലനിരപ്പ്, വൈദ്യുതി ഉത്പാദനത്തിന്റെ അളവ് എന്നിവ മറച്ചുവെച്ചു എന്നുള്ള ആരോപണങ്ങളും തെറ്റാണ്.
പ്രളയത്തിന് മുന്‍പ് അണക്കെട്ടുകളില്‍ മനഃപൂര്‍വം അധിക ജലം ശേഖരിച്ചുവെന്ന വാദങ്ങളാണ് ബോര്‍ഡ് കണക്കുൾ നിരത്തി തള്ളുന്നത്.

2018ല്‍ 984 ദശലക്ഷം യുനിറ്റ് കരുതല്‍ ശേഖരമാണ് വിവിധ ഡാമുകളിലായി ഉണ്ടായിരിരുന്നത്. ഇത് മറ്റ് വര്‍ഷങ്ങളിലേതിനെ അപേക്ഷിച്ച് സ്വാഭാവികമായത് മാത്രമാണ്. സാധരണയായി ഏപ്രിലിലും, മെയ് അവസാനവുമാണ് മണ്‍സൂണില്‍ ലഭിക്കുന്ന മഴയെ കുറിച്ചുള്ള കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം വരിക. ഈ രണ്ട് പ്രവചനങ്ങളിലും മഴ സാധാരണ നിലയിലാകുമെന്നായിരുന്നു പ്രവചിച്ചത്. പ്രളയത്തെ കുറിച്ച് സൂചനയും നല്‍കിയിരുന്നില്ലെന്നും വൈദ്യുത വകുപ്പ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, നിലവിലെ എല്‍ നിനോ സാഹചര്യം കൂടി കണക്കിലെടുത്ത് 2019ല്‍ 650 ദശലക്ഷം യൂനിറ്റ് കരുതലായി കണക്കാക്കുന്നുണ്ട്. വേനല്‍ മഴ ശക്തമായി ലഭിച്ചാല്‍ ഈ കണക്ക് 1200 ദശലക്ഷം യൂണിറ്റ് വരെയാകുമെന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നു.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍