TopTop
Begin typing your search above and press return to search.

പ്രതിഷേധങ്ങളെ തള്ളി എംഎം മണി; ശാന്തിവനത്തിലൂടെയുള്ള കെഎസ്ഇബി പദ്ധതി നടപ്പിലാക്കും

പ്രതിഷേധങ്ങളെ തള്ളി എംഎം മണി; ശാന്തിവനത്തിലൂടെയുള്ള കെഎസ്ഇബി പദ്ധതി നടപ്പിലാക്കും

എറണാകുളം നഗരത്തിലെ ജൈവകലവറയായ ശാന്തിവനത്തിലൂടെയുള്ള കെഎസ്ഇബിയുടെ പദ്ധതി നടപ്പാക്കുമെന്ന് വ്യക്തമാക്കി വൈദ്യത മന്ത്രി എംഎം മണി. ശാന്തിവനത്തിലെ വൈദ്യുത ടവർ നിർമ്മാണം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവർത്തകർ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന് പിറകെയാണ് എംഎം മണിയുടെ പ്രതികരണം. ശാന്തി വനത്തിലൂടെയുള്ള വൈദ്യുതി ലൈൻമാറ്റില്ല. പദ്ധതിക്കായി ഇതിനോടകം തന്നെ കോടികൾ ചിലവഴിച്ചിട്ടുണ്ടെന്നും മന്ത്രി നിലപാട് വ്യക്തമാക്കുന്നു.

വൈദ്യുത ടവർ നിർമ്മിക്കാനുള്ള കെഎസ്ഇബി നീക്കത്തിനെതിരെ ശാന്തിവനത്തിൽ കൺവെൻഷൻ ഉള്‍പ്പെടെ സംഘടിപ്പിച്ചായിരുന്നു പ്രതിഷേധം. കാവുതീണ്ടിയുള്ള വികസനം വേണ്ടെന്ന് ആഹ്വാനം ചെയ്തായിരുന്നു സാംസ്കാരിക പ്രവർത്തകര്‍ ശാന്തിവനത്തിനായി അണിനിരന്നത്. ശാന്തിവനത്തെ കൊല്ലുന്ന കെഎസ്ഇബിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടമ മീനാ മേനോന്റെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സമരത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വിഷയത്തില്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് പദ്ധതിയിൽ നിന്നും പിന്നോട്ടില്ലെന്ന മന്ത്രിയുടെ പ്രതികരണം ശ്രദ്ധേയമാവുന്നത്.

എറണാകുളത്ത് വടക്കന്‍ പറവൂരില്‍ വഴീക്കുളങ്ങരയില്‍ സ്ഥിതി ചെയ്യുന്ന രണ്ടേക്കറോളം വരുന്ന മനുഷ്യനിര്‍മിതമായ ശാന്തിവനത്തില്‍ കൂടി തന്നെ 110 കെവി ലൈന്‍ വലിക്കാനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കെഎസ്ഇബി നടത്തുന്നത്. ഇതിനായി ഇതിനോടകം തന്നെ പ്രദേശത്തെ അടിക്കാടുകള്‍ വ്യാപകമായി വെട്ടി നശിപ്പിക്കപ്പെട്ടിട്ടുണ്ട്.

Next Story

Related Stories