ന്യൂസ് അപ്ഡേറ്റ്സ്

ഡയലോഗ് സിനിമയില്‍ മതി, പുറത്തു വേണ്ട; താരങ്ങള്‍ക്ക് എഎംഎംഎയുടെ കല്‍പ്പന

ദിലീപ് സംഘടനയിലേക്ക് ഇല്ലെന്നു പറഞ്ഞ സാഹചര്യത്തില്‍ തിരിച്ചെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചയും തുടര്‍ നടപടികളും അടിസ്ഥാനമില്ലെന്നും സര്‍ക്കുലര്‍ നിലപാട് വ്യക്തമാക്കുന്നു.

താരങ്ങളുടെ പരസ്യപ്രതികരണം വിലക്കി താരസംഘടനയായ എഎംഎംഎ യുടെ സര്‍ക്കൂലര്‍. മാധ്യമങ്ങളോട് അഭിപ്രായം പറഞ്ഞ് അപഹാസ്യരാവുകയാണ് പലരും. പരാതികള്‍ പുറത്തുപറയുന്നത് സംഘടനയ്ക്ക്  ദോഷമാണെന്നും എഎംഎംഎ സര്‍ക്കുലറില്‍ വിശദമാക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തലില്‍ പ്രതിഷേധിച്ച് രാജിസമര്‍പ്പിച്ച നാല് നടമിരുടെ കത്ത് കിട്ടിയിട്ടുണ്ട്. എന്നാല്‍ ദിലീപ് സംഘടനയിലേക്ക് ഇല്ലെന്നു പറഞ്ഞ സാഹചര്യത്തില്‍ തിരിച്ചെടുക്കല്‍ സംബന്ധിച്ച ചര്‍ച്ചയും തുടര്‍ നടപടികളും അടിസ്ഥാനമില്ലെന്നും സര്‍ക്കുലര്‍ നിലപാട് വ്യക്തമാക്കുന്നു. ഭാവന, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റീമ കല്ലിങ്കല്‍ എന്നിവരുടെ രാജിയാണ് എഎംഎംഎ സ്ഥിരീകരിച്ചത്.

ദിലീപ് വിഷയമടക്കം മുന്‍നിര്‍ത്തി ചര്‍ച്ചക്ക് എഎംഎംഎ ചര്‍ച്ചയക്ക് തയ്യാറാവണമെന്ന ആവശ്യപ്പെട്ട വനിതാ സംഘടനയായ ഡബ്ല്യൂസിസി അംഗങ്ങളായ നാല് നടിമാര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ അടുത്തമാം ഏഴിന് ചര്‍ച്ച നടക്കാനിക്കെയാണ് പുതിയ സര്‍ക്കുലര്‍. അമ്മക്കെതിരെ പരാതിപറഞ്ഞ ജോയ് മാത്യു, ഷമ്മി തിലകന്‍ എന്നിവരെയും 7ാം തിയതി നടക്കുന്ന ചര്‍ച്ചക്ക് ക്ഷണിച്ചിട്ടുണ്ട്.

കൊളപ്പുള്ളി അപ്പന്‍മാരും ഭൂതഗണങ്ങളും അഴിഞ്ഞാടുകയാണ് നവമാധ്യമ പൂരപ്പറമ്പില്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍