ന്യൂസ് അപ്ഡേറ്റ്സ്

വിമാനത്തില്‍ സ്വയംഭോഗം; സ്ത്രീയുടെ പരാതിയില്‍ 58 കാരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍

എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ റണ്‍വേയിലെത്തി പിടികൂടി ഇയാളെ ഡല്‍ഹി പോലിസിന് കൈമാറി.

വിമാന യാത്രക്കിടെ സഹയാത്രികയ്ക്ക് സമീപത്തിരുന്ന് സ്വയംഭോഗം ചെയത 58 കാരന്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. ഇസ്താംബൂളില്‍ നിന്നും ഡല്‍ഹിലേക്ക് വന്ന തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. ഇന്ത്യക്കാരിയായ സ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് റഷ്യന്‍ പാസ്‌പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജനെ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയത്.

വിമാനത്തില്‍ അടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കന്‍ യാത്രക്കിടെ സ്വയം ഭോഗം ചെയ്യുകയായിരുന്നെന്നാണ് സ്ത്രീയുടെ പരാതി.

വിവരം വിമാന ജീനക്കാരെ അറിയച്ചതോടെ ഇയാളെ സീറ്റ് മാറ്റിയിരുത്തിയ ശേഷം പരാതി എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. ഇതോടെ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ റണ്‍വേയിലെത്തി പിടികൂടി ഇയാളെ ഡല്‍ഹി പോലിസിന് കൈമാറി. യാത്രികനെതിരേ സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍